വന്യമൃഗസംഘര്‍ഷം ലഘൂകരിക്കാനായി ചര്‍ച്ച ആവാസ വ്യവസ്ഥയ്ക്ക് കോട്ടംതട്ടരുതെന്ന് പൊതുഅഭിപ്രായം
വന്യജീവികള്‍ നാടിന് അപകടമാകാതിരിക്കാനുള്ള മാര്‍ഗങ്ങള്‍ തേടി ചര്‍ച്ച. ലോക വെറ്ററിനറി ദിനത്തോടനുബന്ധിച്ച് മൃഗസംരക്ഷണ വകുപ്പും ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷനും ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തില്‍ സംയുക്തമായി സംഘടിപ്പിച്ച പരിപാടി മേയര്‍ ഹണി ഉദ്ഘാടനം ചെയ്തു.
കാടിന്റെ സ്വാഭാവികത നിലനിര്‍ത്താനായി ശാസ്ത്രീയമായ നടപടികള്‍ കൈക്കൊള്ളണം. ആവശ്യമെങ്കില്‍ നിയമപരിഷ്കരണമാകാം. നിരീക്ഷണ സംവിധാനം ആധുനീകരിക്കാം. സംരക്ഷണസംവിധാനങ്ങളും കൂടുതല്‍ മെച്ചപ്പെടുത്താം തുടങ്ങിയ ആശയങ്ങളാണ് ഉയര്‍ന്നത്.
വനം വകുപ്പ് മുന്‍മന്ത്രി കെ.രാജു, മൃഗക്ഷേമ പ്രവര്‍ത്തക ചിത്ര അയ്യര്‍, ആര്യങ്കാവ് പഞ്ചായത്ത് പ്രസിഡണ്ട് സുജ തോമസ്, വനം വകുപ്പ് വെറ്ററിനറി ഓഫീസര്‍മാരായ ഡോ. അനുരാജ്, ഡോ സിബി, അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ മുഹമ്മദ് അന്‍വര്‍, മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ പ്രിയന് അലക്സ് റൊബെല്ലോ, ശ്രീനാരായണ കോളേജ് ബോട്ടണി വിഭാഗം മേധാവി നിഷ, മാധ്യമ പ്രവര്ത്തകന് ജയചന്ദ്രന് ഇലങ്കത്ത്, മൃഗസംരക്ഷണവകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടര്‍മാരായ ഡോ. ഡി. ഷൈന്‍കുമാര്‍, ഡോ.ബി. അജിത് ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments