ഗവ ലോ കോളേജിൽ ഗസ്റ്റ് അധ്യാപക ഒഴിവ്
എറണാകുളം ഗവ ലോ കോളേജിൽ, 2025-26 അധ്യയന വർഷത്തിൽ മലയാളം, ഹിന്ദി, ഇംഗ്ലീഷ്, കൊമേഴ്‌സ് വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരുടെ ഓരോ ഒഴിവും നിയമ വിഷയങ്ങളിൽ നിലവിലുള്ള ഒഴിവിലേയ്ക്കും ഭാവിയിൽ ഉണ്ടായേക്കാവുന്ന ഒഴിവിലേയ്ക്കും അപേക്ഷ ക്ഷണിച്ചു. യു.ജി.സി. മാനദണ്ഡമനുസരിച്ച് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ഒഴിവുകളിലേക്ക് അപേക്ഷിക്കാം. നിയമ വിഭാഗമൊഴികെയുള്ള വിഷയങ്ങളിലെ ഉദ്യോഗാർത്ഥികൾ കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടറുടെ ഗസ്റ്റ് പാനലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടായിരിക്കണം.
ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, ജനനതീയതി, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും അവയുടെ പകർപ്പുകളും സഹിതം പ്രിൻസിപ്പാൾ മുൻപാകെ ഹാജരാകണം.
അഭിമുഖത്തിനുള്ള ദിവസം, സമയം,
നിയമം : മെയ് 13-ന് രാവിലെ 10.30 നും, ഇംഗ്ലീഷ്: മെയ് 14-ന് രാവിലെ 10.30 നും, കൊമേഴ്‌സ് : മെയ് 14-ന് ഉച്ചയ്ക്ക് 1.30 നും, മലയാളം: മെയ് 15-ന് രാവിലെ 10.30 നും, ഹിന്ദി : മെയ് 15-ന് ഉച്ചയ്ക്ക് 01.30 നും തീയതികളിൽ
- Log in to post comments