Skip to main content

പൂതൃക്കയിൽ ഭിന്നശേഷി സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു

പൂതൃക്ക ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി (2024-25 സാമ്പത്തിക വർഷം ) ഭിന്നശേഷി സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു. പഞ്ചായത്തിലെ ഭിന്നശേഷി കുട്ടികളുടെ ഉന്നമനം ലക്ഷ്യമിട്ട് മൂന്നുലക്ഷം രൂപയോളം വരുന്ന ഉപകരണങ്ങളാണ് വിതരണം ചെയ്തത്. 

 

വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ടി.പി വർഗീസ് നിർവഹിച്ചു. ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിനിജോയി അധ്യക്ഷത വഹിച്ചു. 

 

ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു ജയൻ, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ മാത്യൂസ് കുമ്മണ്ണൂർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബിജു.കെ.ജോർജ് വാർഡ് മെമ്പർമാരായ എൻ.വി കൃഷ്ണൻകുട്ടി ശോഭന സാലിബൻ, ജിൻസി മേരി വർഗീസ് പഞ്ചായത്ത് സെക്രട്ടറി ദീപു ദിവാകർ സി.ഡി.എസ് ചെയർപേഴ്സൺ ഹേമലത രവി, ഐ.സി.ഡി.എസ് സൂപ്പർവൈസർ സിൻസി ബിജു, ബഡ്സ് സ്കൂൾ അധ്യാപിക അശ്വതി, അങ്കണവാടി ടീച്ചർമാർ എന്നിവർ പങ്കെടുത്തു.

date