എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ വിവിധയിനം മണ്ണിനങ്ങളുടെ പ്രദര്‍ശനം
ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ മെയ് നാല് മുതല്‍ 10 വരെ സ്റ്റേഡിയം ബസ് സ്റ്റാന്‍ഡിന് സമീപത്തെ മൈതാനത്ത് നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ സ്റ്റാള്‍ സജ്ജീകരണവുമായി മണ്ണ് സംരക്ഷണ വകുപ്പ്.
സ്റ്റാളില്‍ പ്രധാനമായും കേരളത്തിലെ വിവിധതരം മണ്ണിനങ്ങളുടെ സാമ്പിളുകളും പാലക്കാടിന്റെ പ്രധാനപ്പെട്ട മണ്ണിനങ്ങളുടെ സാമ്പിളുകളും പ്രദര്‍ശിപ്പിക്കും. ശാസ്ത്രീയമായി മണ്ണ് പരിശോധനയുടെ പ്രാധാന്യം, മണ്ണ് സംരക്ഷണത്തിന്റെ പ്രധാനപ്പെട്ട നീര്‍ത്തടത്തിന്റെയും മാതൃക, മണ്ണ് സംരക്ഷണത്തിന്റെ വിവിധ തരം പോസ്റ്ററുകള്‍ എന്നിവയും പ്രദര്‍ശിപ്പിക്കും. പൊതുജനങ്ങള്‍ക്ക് മണ്ണുമായി ബന്ധപ്പെട്ട സംശയ നിവാരണവും സ്റ്റാളില്‍ ലഭിക്കും. വിവിധ വകുപ്പുകളുടെ തീം സ്റ്റാളുകളും കൊമേഴ്സ്യല്‍ സ്റ്റാളുകളുമുള്‍പ്പടെ 250 ഓളം ശീതികരിച്ച സ്റ്റാളുകള്‍ എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ ഭാഗമാകും. പ്രവേശനം സൗജന്യമാണ്. പാര്‍ക്കിങ് സൗകര്യവും ലഭ്യമാണ്.
- Log in to post comments