Post Category
വാര്‍ഡന്‍ ഒഴിവ്
നന്നംമുക്ക് മൂക്കുതല ഗവണ്‍മെന്റ് പ്രീമെട്രിക് ഹോസ്റ്റലില്‍ (പെണ്‍കുട്ടികള്‍) ഒഴിവുള്ള വാര്‍ഡന്‍ തസ്തികയിലേയ്ക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. എസ്എസ്എല്‍സി വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. പെണ്‍കുട്ടികള്‍ താമസിച്ചു പഠിക്കുന്ന സ്ഥാപനത്തില്‍ ജോലി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മെയ് അഞ്ചിനകം പെരുമ്പടപ്പ് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ നല്‍കണം. ഫോണ്‍. 8281284332
date
- Log in to post comments