Skip to main content
എന്റെ കേരളം പ്രദര്‍ശന വിപണമേളയിലെ വ്യവസായ വകുപ്പിന്റെ സ്റ്റോളിലെ വ്യത്യസ്തയിനം ഹല്‍വകള്‍

വെറൈറ്റി ഹല്‍വ കഴിക്കണോ?  എന്റെ കേരളം മേളയിലെത്തിയാല്‍ മതി

തെങ്ങിന്‍ പൂക്കുല ,ഇളനീര് മുളയരി, ക്യാരറ്റ്, പേരയ്ക്ക, ചക്ക,ബദാം,പാല്‍, തുടങ്ങി വെറൈറ്റി ഹല്‍വകള്‍ കഴിക്കണോ എങ്കില്‍ എന്റെ കേരളം പ്രദര്‍ശന വിപണമേളയിലെ വ്യവസായ വകുപ്പിന്റെ സ്റ്റാളിലേക്ക് പോരൂ. വ്യത്യസ്തയിനം ഹല്‍വകളാണ് അയ്മനത്തുനിന്നുള്ള കല്‍പ്പാത്തി ഫുഡ് പ്രോഡക്റ്റ്‌സ്  പരിചയപ്പെടുത്തുന്നത്. കിലോയ്ക്ക് 500 രൂപയാണ് ഹല്‍വയ്ക്ക്.
മായം ചേര്‍ക്കാതെ കളര്‍ ഉപയോഗിക്കാതെ വെളിച്ചെണ്ണയില്‍  തനത് രുചിയിലാണ് ഹല്‍വകള്‍ ഉണ്ടാക്കിയിരിക്കുന്നത്. 
ചക്ക മുളയരി അവലോസുപൊടി, മുളയരി അവലോസുപൊടി എന്നിവയും വില്‍പനയ്ക്ക് ഉണ്ട്. കിലോയ്ക്ക് 400 രൂപയാണ്. ഇവയെല്ലാം രുചിച്ച് നോക്കി മേടിക്കാനുള്ള അവസരവും ഉണ്ട്.

date