പ്രത്യേക സംക്ഷിപ്ല വോട്ടർ പട്ടിക പുതുക്കന്നതിന്റെ ഭാഗമായി നിലമ്പൂർ നിയോജക മണ്ഡലത്തിലെ വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട അവകാശവാദങ്ങളുടെയും ആക്ഷേപങ്ങളുടെയും ലിസ്റ്റ് രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്ക് നൽകി
ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ 2025 മാർച്ച് 26 ലെ 23/2024 – ERS (Vol. IV) നമ്പർ നിർദ്ദേശ പ്രകാരം 035-നിലമ്പൂർ നിയമസഭാ നിയോജക മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി 2025 ഏപ്രിൽ 1 ന് യോഗ്യതാ തീയതിയായി നിശ്ചയിച്ചിരുന്ന പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് ഫോട്ടോ അടങ്ങിയ വോട്ടർ പട്ടിക തയ്യാറാക്കുന്ന പ്രക്രിയ പൂർണ്ണതോതിൽ പൂരോഗമിച്ചുവരുന്നു.
വോട്ടർ പട്ടികയുടെ സുതാര്യത ഉറപ്പാക്കുന്നതിനായി ഇന്ത്യൻ തിരഞ്ഞെടുപ്പു കമ്മീഷന്റെ നിർദ്ദേശപ്രകാരം 035-നിലമ്പൂർ നിയമസഭാ മണ്ഡലത്തിലെ ഇലക്ടറൽ രജിസ്‌ടേഷൻ ഓഫീസർ മുഖാന്തിരം ഫോം 9 (ഫോം 6 ൽ ലഭിച്ച അപേക്ഷകളുടെ ലിസ്റ്റ്), ഫോം 10 (പട്ടികയിൽ നിന്നും നീക്കം ചെയ്യാൻ ഫോം7-ൽ ലഭിച്ച അപേക്ഷകളുടെ ലിസ്റ്റ്), ഫോം 11 (ഫോം 8-ൽ തെറ്റ് തിരുത്തിയതും / EPIC മാറ്റി നൽകുന്നതിനുള്ള അപേക്ഷ / ഫോം8-ൽ ലഭിച്ച PwD അടയാളപ്പെടുത്തുന്നതിനുള്ള അപേക്ഷ എന്നിവയുടെ ലിസ്റ്റ്) ഫോം 11 എ (മണ്ഡലത്തിനകത്ത് മേൽവിലാസം മാറുന്നതിനായി ലഭിച്ച അപേക്ഷകളുടെ ലിസ്റ്റ്) ഫോം 11 B (മണ്ഡലത്തിന് പുറത്തെ മേൽവിലാസം മാറുന്നതിനായി ലഭിച്ച അപേക്ഷകളുടെ പട്ടിക) എന്നിവ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾക്ക് കൈമാറി. ഈ പട്ടിക ഇലക്ടറൽ രജിസ്‌ടേഷൻ ഓഫീസറുടെ (ഇ.ആർ.ഒ) നോട്ടീസ് ബോർഡിലും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെയും മലപ്പുറം ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുടെയും വെബ് സൈറ്റുകളിലും ലഭ്യമാണ്.
പി.എൻ.എക്സ് 1806/2025
- Log in to post comments