Skip to main content

വിവരാവകാശ കമ്മിഷൻ ക്യാമ്പ് സിറ്റിംഗ്

സംസ്ഥാന വിവരാവകാശ കമ്മിഷൻ ഏപ്രിൽ 28ന് തിങ്കളാഴ്ച തൃശൂർ ജില്ലയിൽ ക്യാമ്പ് സിറ്റിംഗ് നടത്തും.10.30 ന് ചാലക്കുടി പൊതുമരാമത്ത് റസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ സിറ്റിംഗ് ആരംഭിക്കും.
സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ.എ.അബ്ദുൽ ഹക്കീമിൻറെ  നേതൃത്വത്തിലുള്ള സംഘം തെളിവെടുപ്പ് നടത്തും.
നോട്ടീസ് ലഭിച്ച കേസുകളിൽ പരാതിക്കാലത്തെയും ഇപ്പോഴത്തെയും  പൊതുബോധന ഓഫീസർമാർ, ഒന്നാം അപ്പീൽ അധികാരികൾ, ഹരജിക്കാർ, അഭിഭാഷകർ, സാക്ഷികൾ തുടങ്ങിയവർ പങ്കെടുക്കണം.10.15 ന് രജിസ്ട്രേഷൻ ആരംഭിക്കും.

കഴിഞ്ഞ ഡിസംബർ 27 ന് തൃശൂർ കലക്ടറേറ്റിൽ ഹിയറിംഗ് നടത്താതെ മാറ്റിയ കേസുകളാണ് പരിഗണിക്കുക.

date