Post Category
പ്രചോദനം പദ്ധതിയിലേക്ക് അപേക്ഷിക്കാം
സാമൂഹ്യനീതി വകുപ്പിന്റെ പ്രചോദനം പദ്ധതിയിലേക്ക് അപേക്ഷിക്കാം. ബൗദ്ധിക വെല്ലുവിളി നേരിടുന്നവർക്കായി സർക്കാർ അംഗീകരിച്ച കരിക്കുലത്തിന്റെ അടിസ്ഥാനത്തിൽ തൊഴിൽ പരിശീലനം, നൈപുണ്യവികസനം എന്നിവയാണ് നടത്തുന്നത്. ബുദ്ധിപരമായ വൈകല്യമുള്ളവർക്കായി നൈപുണ്യ വികസനം, തൊഴിൽ പദ്ധതികൾ പ്രോത്സാഹിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. അപേക്ഷകൾ മെയ് 15 ന് മുൻപായി ജില്ലാ സാമൂഹ്യനീതി ഓഫീസിൽ നൽകണം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ ഫോമിനുമായി swd.kerala.gov.in സന്ദർശിക്കണം. ഫോൺ: 04936 205307.
date
- Log in to post comments