Post Category
കുട്ടികൾക്ക് ആധാർ കാർഡ് എടുക്കാം, ആധാർ കാർഡിലെ തെറ്റ് തിരുത്താം സംസ്ഥാന ഐടി മിഷന്റെ സ്റ്റാളിൽ ഏർപ്പെടുത്തിയ അക്ഷയ സർവീസ് കൗണ്ടറിൽ വിവിധ ആധാർ സേവനം ലഭിക്കാൻ ജനത്തിരക്ക്.
കുട്ടികളുടെ ആധാർ കാർഡ് എടുക്കൽ, 10 വർഷം പഴക്കമുള്ള ആധാർ പുതുക്കൽ, ആധാർ കാർഡിലെ തെറ്റ് തിരുത്തൽ, ഫോട്ടോ മാറ്റൽ, 5 ,15 വയസ്സുകളിൽ നടത്തേണ്ട നിർബന്ധിത ബയോമെട്രിക് അപ്‌ഡേഷൻ, ആധാറിൽ മൊബൈൽ നമ്പർ ചേർക്കൽ തുടങ്ങി ആധാറുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾ അഭിമുഖീകരിക്കുന്ന മുഴുവൻ പ്രശ്നങ്ങൾക്കും പരിഹാരം പ്രദർശന മേളയിലെ അക്ഷയ സ്റ്റാളിൽ ലഭ്യമാണ്.
അക്ഷയയിലൂടെ ലഭ്യമാകുന്ന സേവനങ്ങളെപ്പറ്റിയും അക്ഷയ സംരംഭകനാകാൻ ഉള്ള മാർഗനിർദ്ദേശങ്ങളും സ്റ്റാളിൽ നിന്നും ലഭിക്കും.
date
- Log in to post comments