Post Category
ധനസഹായത്തിനായി അപേക്ഷിക്കാം
മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പ്പൊട്ടലില്‍ വീട് നഷ്ടപ്പെടുകയോ വീടിന് നാശനഷ്ടം സംഭവിക്കുകയോ ചെയ്ത മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10, 11,12 വാര്‍ഡുകളിലെ നോഗോ സോണില്‍പ്പെട്ടവര്‍ക്ക് ധനസഹായത്തിനായി അപേക്ഷിക്കാം. ടൗണ്‍ഷിപ്പ് പുനരിധിവാസ പട്ടികയിലുള്‍പ്പെടാത്തവരുടെയും 10, 11,12 വാര്‍ഡുകളില്‍ ഗോ സോണില്‍ പ്പെട്ടവരില്‍ വീടിന് നാശനഷ്ടം സംഭവിച്ച് ഇതു വരെ അപേക്ഷ നല്‍കാത്തവര്‍ക്കും അപേക്ഷിക്കാം. മെയ് അഞ്ചിന് രാവിലെ 10 മുതല്‍ മേപ്പാടി ഗ്രാമപഞ്ചായത്ത് ഹാളില്‍ അപേക്ഷകള്‍ സ്വീകരിക്കും. അപേക്ഷകര്‍ പാസ്ബുക്ക് കോപ്പി, നാശനഷ്ടത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്ന ഫോട്ടോ, ആധാര്‍ കാര്‍ഡ് കോപ്പി സഹിതം അപേക്ഷ നല്‍കണം. ഫോണ്‍- 04936 255229
date
- Log in to post comments