തളിര്‍ പദ്ധതി: പച്ചക്കറിതൈകള്‍ വിതരണം ചെയ്തു
എല്ലാ വീട്ടിലും അടുക്കളത്തോട്ടം എന്ന ലക്ഷ്യത്തോടെ നപ്പിലാക്കുന്ന തളിര്‍ പദ്ധതിയുടെ ഭാഗമായി പച്ചക്കറി തൈകള്‍ വിതരണം ചെയ്തു. എടവലങ്ങ് ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍ നടന്ന തൈ വിതരണം ഇ.ടി ടൈസണ്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. അടുക്കളത്തോട്ടത്തില്‍ ഉണ്ടാകുന്ന പച്ചക്കറികള്‍ പരസ്പരം കൈമാറിയും സൗഹൃദം പുതുക്കിയും മുന്നേറുന്ന തളിര്‍ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും എല്ലാ വീടുകളിലും നടപ്പാക്കേണ്ടതാണെന്നും എം.എല്‍.എ പറഞ്ഞു. പാപ്പിനിവട്ടം സര്‍വീസ് സഹകരണ ബാങ്കിന്റേയും ഇലഞ്ഞിക്കല്‍ ട്രസ്റ്റിന്റെയും സംയുക്ത സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
എടവിലങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷ അജിതന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സന്തോഷ് കോരിച്ചാലില്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ബിന്ദു രാധാകൃഷ്ണന്‍, ഷാഹിന ജലീല്‍, പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് റഫീഖ്, കൃഷി ഓഫീസര്‍ ആതിര, തളിര്‍ പദ്ധതി കണ്‍വീനര്‍ സുരേഷ് കോരിച്ചാലില്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments