Post Category
പെരിങ്ങത്തൂർ വൈദ്യുതി സെക്ഷൻ ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറി
പെരിങ്ങത്തൂർ വൈദ്യുതി സെഷൻ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം കെ.പി. മോഹനൻ എംഎൽഎ നിർവഹിച്ചു. പെരിങ്ങത്തൂർ-കടവത്തൂർ റോഡിൽ പുല്ലൂക്കര കല്ലറ മടപ്പുരയ്ക്ക് സമീപത്തെ ടാർജറ്റ് കോംപ്ലക്സിലാണ് പുതിയ ഓഫീസ്.
സെക്ഷൻ പരിധിയിൽ 94 ട്രാൻസ്ഫോർമറുകൾക്ക് കീഴിൽ 17500 വൈദ്യുതി ഉപഭോക്താക്കളാണുള്ളത്.
നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഉമൈസ തിരുവമ്പാടി അധ്യക്ഷയായി. എക്സി.എഞ്ചീനീയർ സി. മഹിജ, അസി.എക്സി. എഞ്ചീനീയർ എ.പി വിജേഷ് റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സി.കെ രമ്യ, സക്കീന തെക്കയിൽ, പദ്മിനി ടീച്ചർ, നഗരസഭാ ഉപാധ്യക്ഷ റുഖ്സാന ഇഖ്ബാൽ, നഹ്ല ബഷീർ, വി.നാസർ മാസ്റ്റർ, രമേശ് കൂടത്തിൽ, എം. സജീവൻ, വി.പി.വേണുഗോപാൽ, എൻ.പി മുനീർ, രാജൻ മാക്കാണ്ടി, എം.പി.പ്രജീഷ്, രാജൻ കെ ശബരി, വി.പി അബൂബക്കർ, രാമചന്ദ്രൻ, ജോത്സ്ന തുടങ്ങിയവർ സംസാരിച്ചു.
date
- Log in to post comments