Skip to main content

ഡീപ്  സീ ഫിഷിംങ് വെസല്‍

ഫിഷറീസ് വകുപ്പ് വഴി നടപ്പാക്കുന്ന പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന പദ്ധതിയുടെ ഭാഗമായി ഡീപ് സീ ഫിഷിംങ് വെസല്‍ പദ്ധതിയിലേക്ക് അംഗീകൃത മത്സ്യത്തൊഴിലാളികള്‍ക്കോ, ഗ്രൂപ്പുകള്‍ക്കോ അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകനോ ഗ്രൂപ്പിനോ ഫിഷിംങ് വെസല്‍ പ്രവര്‍ത്തനച്ചെലവിന്റെ 40 ശതമാനം സബ്സിഡി ലഭിക്കും. അപേക്ഷയുടെ മാതൃക തലശ്ശേരി, കണ്ണൂര്‍, മടായി, അഴീക്കോട് മത്സ്യഭവനുകളില്‍ നിന്ന് ലഭിക്കും. അപേക്ഷകള്‍ മെയ് അഞ്ചിന് വൈകുന്നേരം അഞ്ചിനകം സമര്‍പ്പിക്കണം. ഫോണ്‍: 0497 2732340.
 

date