Skip to main content

സി.കെ. ശേഖരന്‍ സ്മാരക പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

ജില്ലാ ലൈബ്രറി കൗണ്‍സില്‍ മുഖേന ഗ്രന്ഥാലയം ഏര്‍പ്പെടുത്തിയ 2025 ലെ സി.കെ.ശേഖരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരത്തിന് ഗ്രന്ഥശാലാ പ്രവര്‍ത്തകരില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിച്ചു. 10000 രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് പുരസ്‌കാരം. വിശദമായ ബയോഡാറ്റയും വിശദാംശങ്ങളും ചേര്‍ന്ന അപേക്ഷകള്‍ ബന്ധപ്പെട്ട ഗ്രന്ഥശാലകള്‍ മുഖേന കണ്ണൂര്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ ഓഫീസിലേക്ക് അയക്കണം. അവസാന തീയതി മെയ് 15. വിലാസം: സെക്രട്ടറി, കണ്ണൂര്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍, പി.ഒ. സിവില്‍ സ്റ്റേഷന്‍, കണ്ണൂര്‍ -670 002.

date