Skip to main content

ഫ്രാൻസിസ് മാർപ്പാപ്പ ലോക സമാധാനത്തിനായി നിലകൊണ്ടു: മുഖ്യമന്ത്രി

പാവപ്പെട്ടവരുടേയും പാർശ്വവൽക്കരിക്കപ്പെട്ടവരുടേയുംവിമോചനത്തിനും ലോകസമാധാനത്തിനും വേണ്ടിയാണ് ഫ്രാൻസിസ് മാർപാപ്പ പ്രവർത്തിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വിദ്വേഷ ചിന്താഗതികൾക്ക് സാന്നിധ്യമില്ലാത്തസ്‌നേഹവും സാഹോദര്യവും വാഴുന്ന ലോകത്തിനായുള്ള മനുഷ്യരുടെ പോരാട്ടത്തിന് ഊർജ്ജമായിരുന്ന ഫ്രാൻസിസ് മാർപ്പാപ്പ കുറച്ചു ദിവസങ്ങൾക്കു മുൻപാണ് നമ്മെ വിട്ടുപിരിഞ്ഞത്. അഭിവന്ദ്യനായ മാർപ്പാപ്പയുടെ സ്മരണകൾക്കു മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു.

 എല്ലാവരേയും ഒരുപോലെ സ്വീകരിക്കുന്നതുല്യ അവകാശങ്ങളുള്ളസ്വതന്ത്രവും സമാനാധപൂർണ്ണവുമായ ലോകത്തിനായി നിലകൊണ്ട ഫ്രാൻസിസ് മാർപ്പാപ്പയുടെ ജീവിതം വെല്ലുവിളികളെ മറികടക്കാൻ നമുക്ക് പ്രചോദനമാകട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.

പി.എൻ.എക്സ് 1834/2025

date