Skip to main content

ചീഫ് സെക്രട്ടറിയായി ഡോ എ ജയതിലക് ചുമതലയേറ്റു

സംസ്ഥാനത്തെ 50-മത് ചീഫ് സെക്രട്ടറിയായി ഡോ എ ജയതിലക് ചുമതലയേറ്റു. ചീഫ് സെക്രട്ടറിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ മുൻ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ ഡോ എ ജയതിലകിന് അധികാരം കൈമാറി. സംസ്ഥാനത്തെ എല്ലാ പ്രധാനപ്പെട്ട വകുപ്പുകളിലും സേവനം നിർവഹിച്ചതിന് ശേഷമാണ് അദേഹം ചീഫ് സെക്രട്ടറി സ്ഥാനത്തേക്ക് വന്നിരിക്കുന്നത്.

കഴിഞ്ഞ ക്യാബിനറ്റിലേയും അടുത്ത ക്യാബിനറ്റിലേയും തീരുമാനങ്ങൾ വേഗത്തിൽ നടപ്പാക്കുമെന്ന് സ്ഥാനമേറ്റെടുത്ത ശേഷം എ ജയതിലക് പറഞ്ഞു. ക്യാബിനറ്റ് തീരുമാനങ്ങൾ നടപ്പാക്കുക എന്നതാണ് പ്രധാന ചുമതലയെന്നും അദ്ദേഹം കൂട്ടിച്ചേർച്ചു.

പി.എൻ.എക്സ് 1838/2025

date