Skip to main content

അതിജീവിതര്‍ക്ക് അഭിമാനത്തോടെ ജീവിക്കാം: മന്ത്രി പി രാജീവ് ടൗണ്‍ഷിപ്പ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി

 

മുണ്ടക്കൈ-ചൂരല്‍മല അതിജീവിതര്‍ക്ക് അഭിമാനത്തോടെ ജീവിക്കാന്‍ ടൗണ്‍ഷിപ്പ് നിര്‍മാണം വേഗത്തില്‍ പൂര്‍ത്തീകരിക്കുമെന്ന്  വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റ് സന്ദര്‍ശിച്ച് ടൗണ്‍ഷിപ്പ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി സംസാരിക്കുകയായിരുന്നു മന്ത്രി. എല്‍സ്റ്റണില്‍ തയ്യാറാക്കുന്ന മോഡല്‍ വീടിന്റെ നിര്‍മ്മാണം ഒരു മാസത്തിനകം  പൂര്‍ത്തീകരിക്കും.  ക്ലസ്റ്ററുകളായി തിരിച്ചുള്ള  വീടുകളുടെ നിര്‍മ്മാണം ആരംഭിച്ചതിനാല്‍ ആറുമാസത്തിനകം വീടുകള്‍ പൂര്‍ത്തീകരിച്ച് കൈമാറാവുന്ന വിധമാണ് പ്രവൃത്തികള്‍ പുരോഗമിക്കുന്നത്.  മഴക്കാലം ശക്തമാവുന്നതിന് മുന്‍പെ  അതിജീവിതരെ  സുരക്ഷിതമായി പുനരധിവസിപ്പിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. വൈത്തിരി തഹസില്‍ദാര്‍ കുമാരി വി ബിന്ദു, വൈത്തിരി ഭൂരേഖ തഹസില്‍ദാര്‍  വി.മനോജ്,  കല്‍പ്പറ്റ വില്ലജ് ഓഫീസര്‍ എ.എം ബാലന്‍ എന്നിവര്‍ സന്ദര്‍ശനത്തില്‍ പങ്കെടുത്തു.

date