കാര്‍ബണ്‍ ന്യൂട്രല്‍ കോഫി പാര്‍ക്ക് നിര്‍മാണ ഭൂമി മന്ത്രി പി രാജീവ് സന്ദര്‍ശിച്ചു
വയനാട് കാര്‍ബണ്‍ ന്യൂട്രല്‍ കോഫി പാര്‍ക്കിനായി പുഴമുടില്‍ കണ്ടെത്തിയ ഭൂമി വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് സന്ദര്‍ശിച്ചു. കോഫി പാര്‍ക്കിനുള്ള നിര്‍മ്മാണ ഭൂമി ഏറ്റെടുക്കല്ലിന് പ്രതിസന്ധികള്‍ ഉണ്ടെങ്കിലും നിലവില്‍ 29 ഏക്കറോളം ഭൂമി പദ്ധതിക്കായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന നെതര്‍ലാന്റ് സന്ദര്‍ശനത്തിന്റെ ഭാഗമായാണ് കോഫി പാര്‍ക്ക് എന്ന് ആശയം ഉടലെടുത്തത്. ഇതിനോടനുബന്ധിച്ച് ജില്ലയിലെ എസ്.സി, എസ്.ടി വിഭാഗത്തിന്‍ നിന്നുള്ള കര്‍ഷകന്‍ ഇന്റര്‍നാഷണല്‍ കാര്‍ബണ്‍ കോണ്‍ഫറന്‍സില്‍ പങ്കെടുപ്പിച്ചതായും മന്ത്രി പറഞ്ഞു. ജില്ലാ വ്യവസായ വകുപ്പ് മാനേജര്‍ ആര്‍. രമ, ഡെപ്യൂട്ടി ഡയറക്ടര്‍ ബി ഗോപകുമാര്‍, കോഫി പ്രൊജക്റ്റ് ലീഡ് ജി ബാലഗോപാല്‍, പ്രൊജക്ട് അഡൈ്വസര്‍മാരായ എന്‍ ധര്‍മ്മരാജ്, എം പ്രകാശ് എന്നിവര്‍ മന്ത്രിയോടൊപ്പം സന്ദര്‍ശനത്തില്‍ പങ്കെടുത്തു.
- Log in to post comments