Skip to main content

എന്റെ കേരളം പ്രദര്‍ശന വിപണന മേള ഇന്ന് സമാപിക്കും സമാപനോദ്ഘാടനം മന്ത്രി പി രാജീവ് നിര്‍വഹിക്കും മികച്ച സ്റ്റാളുകള്‍ സമ്മാനം

ജില്ലാഭരണകൂടത്തിന്റെയും ഇന്‍ഫര്‍മേഷന്‍സ് ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംസ്ഥാന സര്‍ക്കാറിന്റെ നാലാം വാര്‍ഷികാഘോഷ ത്തോടനുബന്ധിച്ച് കല്‍പ്പറ്റ എസ്.കെ.എ.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണ മേള ഇന്ന് (ഏപ്രില്‍ 28) സമാപിക്കും. ഏപ്രില്‍ 22 ന് ആരംഭിച്ച മേളയുടെ സമാപന സമ്മേളന ഉദ്ഘാടനം ഇന്ന് (ഏപ്രില്‍ 28) വൈകിട്ട് ആറിന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് നിര്‍വഹിക്കും. പ്രതികൂല സാഹചര്യങ്ങളിലും അടിപതറാതെ മികവിന്റെ സൂചികകള്‍ മുന്നോട്ടുകൊണ്ടുപോയ വിവിധ വകുപ്പുകളുടെ നേട്ടങ്ങള്‍ അവതരിപ്പിച്ച് ജനങ്ങള്‍ക്ക് സേവനങ്ങള്‍ പ്രദാനം ചെയ്യ് ചെയ്ത തീം സ്റ്റാളുകള്‍, വിപണന സ്റ്റാളുകള്‍, ഭക്ഷ്യമേള, കലാപരിപാടികള്‍,  സെമിനാറുകള്‍ എന്നിവ ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.  സമാപന യോഗത്തില്‍ പട്ടികജാതി- പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളു അധ്യക്ഷനാവും.  എംഎല്‍എമാരായ ടി സിദ്ദിഖ്, ഐ സി ബാലകൃഷ്ണന്‍ എന്നിവര്‍ മുഖ്യാതിഥികളാവും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, കല്‍പ്പറ്റ നഗരസഭാ ചെയര്‍മാന്‍ ടി ജെ ഐസക്, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് ബിന്ദു, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ബിന്ദു, വാര്‍ഡ് കൗണ്‍സിലര്‍ ടി മണി, ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി റഷീദ് ബാബു എന്നിവര്‍ പങ്കെടുക്കും. മേളയില്‍ മികച്ച സ്റ്റാളുകള്‍ ക്രമീകരിച്ച വകുപ്പുകള്‍ക്ക്  സമ്മാനങ്ങള്‍ വിതരണം ചെയ്യും.

date