Skip to main content

എ.ഐ.ഐ.എസ് രജിസ്ട്രേഷൻ

കേരള ബീഡി - ചുരുട്ട് തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങളായ എല്ലാ തൊഴിലാളികളും തങ്ങളുടെ സമഗ്രമായ വിവരങ്ങൾ അഡ്വാൻസ്‌ഡ് ഇൻഫോർമേഷൻ ഇൻ്റർഫേസ് സിസ്റ്റം(എ ഐ ഐ എസ്‌) സോഫ്റ്റ്‌വെയർ മുഖേന അടുത്ത ദിവസം തന്നെ ഉൾപ്പെടുത്തണമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. അക്ഷയകേന്ദ്രം മുഖേന വിവരങ്ങൾ നൽകാം. ആധാർ കാർഡ്, അംഗത്വ രജിസ്ട്രേഷൻ കാർഡ്, ബാങ്ക് പാസ്ബുക്ക്, ട്രേഡ് യൂണിയൻ/ തൊഴിലുടമയുടെ സർട്ടിഫിക്കറ്റ്, തൊഴിലാളിയുടെ വയസ് തെളിയിക്കുന്നതിനുള്ള എസ്.എസ്.എൽ.സി /ജനന സർട്ടിഫിക്കറ്റിന്റെ പകർപ്പ്, പാസ്പോർട്ട് സൈസ് ഫോട്ടോ, നോമിനിയുടെ വിവരങ്ങൾ രേഖപ്പെടുത്തിയ ഫോറം,  തൊഴിലാളിയുടെ നിലവിലെ ഫോൺ നമ്പർ എന്നിവ എ.ഐ.ഐ.എസ് രജിസ്ട്രേഷനായി അക്ഷയ കേന്ദ്രത്തിൽ നൽകണം. നോമിനേഷൻ ഫോറം പകർപ്പ് ക്ഷേമനിധി ഓഫീസിൽ ലഭ്യമാണ്. അംഗങ്ങൾക്ക് എല്ലാവിധ ആനുകൂല്യങ്ങളും ഇനിമുതൽ ലഭിക്കുന്നതിന് എ.ഐ.ഐ.എസ് സോഫ്റ്റ്‌വെയർ വഴിയുള്ള രജിസ്ട്രേഷൻ നിർബന്ധമാണെന്നും  ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ അറിയിച്ചു.  ഫോൺ:0497 2706133

date