Skip to main content

എന്റെ കേരളം മേളയില് രുചി വിസ്മയം തീര്ക്കാന് കുടുംബശ്രീയുടെ ഫുഡ് കോര്ട്ട്

പാലക്കാട്ടുകാരുടെ മനസ്സിനും നാവിനും പ്രിയപ്പെട്ട രുചികളുടെ വിസ്മയം തീര്ക്കാന് എന്റെ കേരളം പ്രദര്ശന വിപണന മേളയില് കുടുംബശ്രീയുടെ ഫുഡ് കോര്ട്ട്. അട്ടപ്പാടിയുടെ കാട്ടുരുചികള് നിറഞ്ഞ 'വനസുന്ദരി' ഉള്പ്പെടെ പത്തോളം സ്റ്റാളുകള് കുടുംബശ്രീയുടെ ഫുഡ് കോര്ട്ടായി ഒരുങ്ങും. പാലക്കാടന് ബിരിയാണി, മലബാര് വിഭവങ്ങള്, കാളന്, കപ്പ, പലതരം ദോശകള്, പായസം, പാനിപൂരി, ജ്യൂസുകള്, കേക്കുകള് തുടങ്ങി വിവിധ വിഭവങ്ങള് സ്റ്റാളില് ഒരുങ്ങും. കുടുംബശ്രീയുടെ രുചിവിരുന്നിനൊപ്പം, മില്മയും ഫിഷറീസ് ഡിപ്പാര്ട്ട്മെന്റും ഫുഡ് കോര്ട്ടിനെ കൂടുതല് ആകര്ഷകമാക്കും.

date