ക്വട്ടേഷൻ ക്ഷണിച്ചു
തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി വികസന സമിതി ഫണ്ടിൻ്റെ 2013 ഏപ്രിൽ ഒന്ന് മുതൽ 2016 മാർച്ച് 31 വരെയുള്ള കാലയളവിലെ വരവ് ചെലവ് കണക്കുകൾ ഓഡിറ്റ് ചെയ്ത് ബാലൻസ് ഷീറ്റ് ഉൾപ്പെടെ തയ്യാറാക്കുവാൻ താത്പര്യമുള്ള ചാർട്ടേഡ് അക്കൗണ്ടൻ്റ്മാരിൽ നിന്നും സ്ഥാപനങ്ങളിൽനിന്നും മത്സരാധിഷ്ഠിത ക്വട്ടേഷനുകൾ ക്ഷണിച്ചു. അപേക്ഷകർക്ക് സി.എ.ജി രജിസ്ട്രേഷൻ , റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കോഡ് നമ്പർ, അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം എന്നിവ ഉണ്ടായിരിക്കണം. ക്വട്ടേഷനുകൾ സൂപ്രണ്ട്, ഗവ.മെഡിക്കൽ കോളേജ് ആശുപത്രി, മുളം കുന്നത്തുകാവ്, തൃശ്ശൂർ - 680596 എന്ന വിലാസത്തിൽ മെയ് ഒൻപതിന് ഉച്ചയ്ക്ക് രണ്ടിനകം മുദ്രവെച്ച കവറിനു മുകളിൽ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ വരവ് ചിലവ് കണക്കുകൾ ഓഡിറ്റ് ചെയ്യുന്നതിനുള്ള ക്വട്ടേഷൻ എന്ന മേലെഴുത്തോടുകൂടി സമർപ്പിക്കണം.
ഫോൺ:0487 2200310, 0487 2200319
- Log in to post comments