Post Category
കുളമ്പുരോഗ പ്രതിരോധ വാക്സിൻ വിതരണോദ്ഘാടനം
തോളൂർ ഗ്രാമപഞ്ചായത്തിൽ കുളമ്പ് രോഗ നിയന്ത്രണ പദ്ധതിയുടെ ആറാം ഘട്ടത്തിൽ പശുക്കൾക്കുള്ള പ്രതിരോധ വാക്സിൻ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീകല കുഞ്ഞുണ്ണി ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ ഷീന വിൽസൺ അധ്യക്ഷയായി. വെറ്ററിനറി ഡോ. രമ്യ പദ്ധതി വിശദീകരണം നടത്തി.
ദേശീയ ജന്തുരോഗ നിയന്ത്രണത്തിൻ്റെ ഭാഗമായി മൃഗസംരക്ഷണ വകുപ്പിൻ്റെ നേതൃത്വത്തിൽ നാലു മാസം മുതലുള്ള പശു, എരുമ എന്നിവയ്ക്ക് നിർബന്ധമായും വാക്സിൻ നൽകേണ്ടതുണ്ട്. അതിനായി പറപ്പൂർ വെറ്ററിനറി ആശുപത്രി, തോളൂർ, പോന്നോർ, എടക്കളത്തൂർ, മുള്ളൂർ, ചാലക്കൽ എന്നിവിടങ്ങളിൽ പ്രതിരോധ വാക്സിൻ ക്യാമ്പ് സംഘടിപ്പിക്കും.
മൃഗാശുപത്രിയിൽ നടന്ന പരിപാടിയിൽ പഞ്ചായത്തംഗം ഷീന തോമസ്, അസിസ്റ്റൻ്റ് ഫീൽഡ് ഓഫീസർ എം. ഷീന, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ അനിൽകുമാർ എന്നിവർ സംസാരിച്ചു.
date
- Log in to post comments