എന്‍റെ കേരളം പ്രദർശനവിപണന മേളയിൽ വിദ്യാർഥികൾക്ക് പ്രശ്നോത്തരി
എന്റെ കേരളം പ്രദർശനവിപണന മേളയുടെ ഭാഗമായി വിദ്യാർഥികൾക്കായി 'വികസന പ്രശ്നോത്തരി സംഘടിപ്പിക്കുന്നു'. സംസ്ഥാന സർക്കാറിന്റെ വികസന നേട്ടങ്ങളെ അടിസ്ഥാനമാക്കിയുള്ള ദൃശ്യ, ശ്രാവ്യ ചോദ്യങ്ങൾ അടങ്ങിയ മത്സരത്തിൽ ജില്ലയിലെ ഹൈസ്കൂൾ വിദ്യാര്‍ഥികൾക്ക് പങ്കെടുക്കാം. മേയ് 10 ന് ഉച്ചയ്ക്ക് 12 മണിക്ക് ആലപ്പുഴ ബീച്ചിലെ എന്റെ കേരളം പ്രദർശന വിപണന നഗരിയിൽ നടക്കുന്ന മത്സരത്തിൽ രണ്ടുപേർ അടങ്ങുന്ന ടീമുകളായി വിദ്യാർഥികൾക്ക് മത്സരിക്കാം. വ്യത്യസ്ത വിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികൾക്കും ഒരു ടീമായി പങ്കെടുക്കാൻ അവസരമുണ്ട്. വിദ്യാർഥികൾ സ്കൂൾ ഐഡന്റിറ്റി കാർഡ് മത്സര സമയത്ത് ഹാജരാക്കണം. രജിസ്റ്റർ ചെയ്യുന്ന എല്ലാ ടീമുകൾക്കും മത്സരത്തിന് തയ്യാറെടുക്കാൻ സഹായിക്കുന്ന സർക്കാരിന്റെ വികസന നേട്ടങ്ങൾ വിശദീകരിക്കുന്ന പ്രസിദ്ധീകരണങ്ങളുടെ സോഫ്റ്റ് കോപ്പി ലഭ്യമാക്കും.
ആദ്യ മൂന്നു സ്ഥാനങ്ങളിൽ എത്തുന്ന ടീമുകൾക്ക് യഥാക്രമം 3000, 2000, 1000 എന്നിങ്ങനെ ക്യാഷ് പ്രൈസ് ലഭിക്കും. എല്ലാ മത്സരാർത്ഥികൾക്കും പങ്കാളിത്ത സർട്ടിഫിക്കറ്റും നൽകും. രജിസ്ട്രേഷനും വിശദവിവരങ്ങൾക്കും ഫോണ്‍: 8848618331.
(പിആര്‍/എഎല്‍പി/1217)
- Log in to post comments