Post Category
യു.ജി.സി പരീക്ഷാ പരിശീലനം
മാനവിക വിഷയങ്ങള്‍ക്കുള്ള യു.ജി.സി, നെറ്റ്, ജെ.ആര്.എഫ് പരീക്ഷയിലെ ജനറല്‍ പേപ്പറിന് മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഓഫ്ലൈന് പരിശീലന പരിപാടി ഉടന്‍ ആരംഭിക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ കോഴ്സ് ഫീസായ 2500 രൂപ അടച്ച് മേയ് 11 ന് മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യണം. എസ്.സി, എസ്.റ്റി. ഭിന്നശേഷി വിഭാഗത്തില്‍പ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് 50 ശതമാനം ഫീസിളവ് ലഭിക്കും. ഫോണ്‍: 0481-2731025, 9495628626.
(പിആര്‍/എഎല്‍പി/1220)
date
- Log in to post comments