Skip to main content

നാല് ബ്ലോക്കുകളില്‍ മൊബൈല്‍ വെറ്ററിനറി യൂണിറ്റ് യാഥാര്‍ഥ്യമായി

ക്ഷീര കര്‍ഷകരുടെ വീട്ടുപടിക്കല്‍ സേവനം ലഭ്യമാക്കുന്നതിനായി റീബിള്‍ഡ് കേരള ഇനീഷ്യേറ്റീവിന്റെ ഭാഗമായി ജില്ലയിലെ നാല് ബ്ലോക്കുകളില്‍ മൊബൈല്‍ വെറ്ററിനറി യൂണിറ്റുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഒരു മൊബൈല്‍ സര്‍ജറി യൂണിറ്റും സജ്ജമായിട്ടുണ്ട്. പേരാമ്പ്ര, പന്തലായനി, കോഴിക്കോട്, വടകര ബ്ലോക്കുകളില്‍ വൈകീട്ട് ആറ് മുതല്‍ രാവിലെ ആറ് വരെയാണ് മൊബൈല്‍ വെറ്ററിനറി യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുക. അടിയന്തര ശാസ്ത്രക്രിയകള്‍ കൈകാര്യം ചെയ്യുന്നതിനായി കോഴിക്കോട് താലൂക്ക് കേന്ദ്രീകരിച്ചാണ് മൊബൈല്‍ സര്‍ജറി യൂണിറ്റിന്റെ പ്രവര്‍ത്തനം.

പുതുതായി ലഭിച്ച വാഹനങ്ങളുടെ താക്കോല്‍ദാനം മൃഗസംരക്ഷണ, ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി  നിര്‍വഹിച്ചു. 1962 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ചാല്‍ മൊബൈല്‍ വെറ്ററിനറി യൂണിറ്റിന്റെ സേവനം വീട്ടുപടിക്കല്‍ ലഭ്യമാകുമെന്നും കര്‍ഷകര്‍ നേരിടുന്ന രാത്രികാല ചികിത്സാ ക്ലേശം പരിഹരിക്കാന്‍ പദ്ധതി വഴിയൊരുക്കുമെന്നും മന്ത്രി പറഞ്ഞു. 

date