Post Category
ക്ഷയരോഗ ബാധിതർക്ക് പോഷക കിറ്റുകൾ നൽകാൻ അനുമതി
ക്ഷയരോഗിയായ ഒരു ഗുണഭോക്താവിന് വരുമാന പരിധി നോക്കാതെ പ്രതിമാസം 1500 രൂപ വിലവരുന്ന പോഷകാഹാര കിറ്റ് നൽകാൻ ഗ്രാമ പഞ്ചായത്തുകൾക്കും നഗര, തദ്ദേശ ഭരണ സ്ഥാപനങ്ങൾക്കും അനുമതി നൽകി സർക്കാർ ഉത്തരവായി.
2025 ഓടെ ക്ഷയരോഗമുക്ത കേരളം തന്ന ലക്ഷ്യം കൈവരിക്കാൻ ആരോഗ്യ, തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ നേതൃത്വത്തിൽ ക്ഷയരോഗമുക്ത പഞ്ചായത്ത് എന്ന പരിപാടി നടപ്പിലാക്കുന്നതിൻ്റെ ഭാഗമാണിത്. ആറു മാസത്തേക്ക് മട്ടയരി, ഗോതമ്പുപൊടി, റാഗിപ്പൊടി, ഉഴുന്ന്, ചെറുപയർ, പാൽപ്പൊടി, വെളിച്ചെണ്ണ, നെയ്യ്, നിലക്കടല, അണ്ടിപ്പരിപ്പ്, ഈന്തപ്പഴം, കടല എന്നിവ അടങ്ങിയതാണ് കിറ്റ്.
ചികിത്സ നീളുന്ന സാഹചര്യങ്ങളിൽ ഡോക്ടർ ശുപാർശ ചെയ്താൽ കൂടിയ കാലയളവിലേക്ക് കിറ്റ് നൽകാനും അനുവാദമുണ്ടെന്ന് ജില്ലാ ക്ഷയരോഗ ഓഫീസർ അറിയിച്ചു.
date
- Log in to post comments