എന്റെ കേരളം 2025: നവകേരള കാർഷിക കാഴ്ചകളുമായി കൃഷിവകുപ്പിൻ്റെ പ്രദർശന സ്റ്റാൾ
രണ്ടാം പിണറായി സർക്കാറിന്റെ നാലാം വാർഷിക ആഘോഷങ്ങളോട് അനുബന്ധിച്ച്
ഇടുക്കി ചെറുതോണി വാഴത്തോപ്പ് വിഎച്ച്എസ് സ്ക്കൂൾ മൈതാനത്ത്
ആരംഭിച്ച എന്റെ കേരളം 2025 പ്രദർശന വിപണന മേളയിൽ ഒരുക്കിയ കൃഷിവകുപ്പിന്റെ സ്റ്റാളുകൾ ശ്രദ്ധേയമായി. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്ത മേളയിൽ തീം പവലിയനിൽ ഒരുക്കിയിരിക്കുന്ന കൃഷി വകുപ്പ് സ്റ്റാളിൽ ഡിജിറ്റൽ അഗ്രികൾച്ചർ മേഖലയിലെ പ്രവർത്തനങ്ങൾ പൊതുജനങ്ങൾക്ക് അനുഭവഭേദ്യമാകുന്ന തരത്തിൽ സജ്ജികരി ച്ചിരിക്കുന്നു.
ഡ്രോൺ സംവിധാനത്തിന്റെ കൃഷിയിടത്തിലെ സാധ്യതകളെക്കുറിച്ച് കർഷകർക്കും പൊതുജനങ്ങൾക്ക് അവബോധം സൃഷ്‌ടിക്കുന്നതിനും ഡ്രോൺ പ്രവർത്തനം അടുത്തറിയുന്നതിനും ലൈവ് ഡെമോൺ സ്ട്രഷനും സ്റ്റാളിൽ ഒരുക്കിയിട്ടുണ്ട്. കൃഷി വകുപ്പിന്റെ സ്വന്തം ബ്രാൻഡായ കേരളഗ്രോ ഉൽപ്പന്നങ്ങളുടെ പ്രദർശനവും മില്ലറ്റ് ഉൽപ്പന്നങ്ങളുടെ പ്രദർശനവും ഒരുക്കിയിട്ടുണ്ട്. കാർഷിക സേവനങ്ങൾ ഒരു കുടക്കീഴിലാക്കി നിലവിൽ വന്ന കതിർ ആപ്പ് രജിസ്ട്രേഷൻ ഹെല്പ് ഡെസ്ക്കും കൃഷി വകുപ്പ് നടപ്പിലാക്കുന്ന വിവിധ ഫ്ലാഗ്ഷിപ്പ് പദ്ധതികളെ സംബന്ധിച്ച വിവരങ്ങൾ ലഭ്യമാക്കുന്ന ഹെൽപ്പ് ഡസ്കുകളും തീം പവലിയനിൽ സജ്ജീകരിച്ചിട്ടുണ്ട്.
വിളകളിലെ രോഗ കീട നിയന്ത്രണം സംബന്ധിച്ച് സമഗ്രമായ വിവരങ്ങൾ ലഭ്യമാക്കുന്ന ക്രോപ്പ് ഹെൽത്ത് ക്ലിനിക്കും പ്ലാൻ ഡോക്ടർ സേവനവും സ്റ്റാളിൽ സജ്ജീകരിച്ചിട്ടുണ്ട്.
ഇതിന് പുറമെ 1000 സ്ക്വയർ ഫീറ്റിൽ കൃഷി വകുപ്പ് ഇടുക്കി ജില്ല ഒരുക്കിയിരിക്കുന്ന നടീൽ വസ്തുക്കളുടെയും, കാർഷിക മൂല്യ വർദ്ധിത ഉത്പന്നങ്ങളുടെയും പ്രദർശന വിപണന മേളയും പൊതുജന പങ്കാളിത്തം കൊണ്ട് ഉദ്ഘാടന ദിവസം തന്നെ സജീവമായി.
ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, എ.രാജ എംഎൽഎ എന്നിവർ സ്റ്റാളുകൾ സന്ദർശിച്ചു. പ്രദർശന വിപണനമേള മെയ് 5 ന് സമാപിക്കും.
ഫോട്ടോ: എൻ്റെ കേരളം പ്രദർശന വിപണന മേളയിലെ കൃഷി വകുപ്പിൻ്റെ സ്റ്റാൾ മന്ത്രി റോഷി അഗസ്റ്റിൻ സന്ദർശിക്കുന്നു.
എൻ്റെ കേരളം പ്രദർശന വിപണന മേളയിൽ മന്ത്രി റോഷി അഗസ്റ്റിൻ സ്റ്റാളുകൾ സന്ദർശിക്കുന്നു - വീഡിയോ : https://www.transfernow.net/dl/20250429Rbn1UuQV/ToYwt7LN
എൻറെ കേരളം പ്രദർശന വിപണനമേള വിളംബര ജാഥ വീഡിയോ ലിങ്ക് : https://www.transfernow.net/dl/20250429OVMxh9O8
- Log in to post comments