Skip to main content

പുല്ലാംകുഴലിൽ മാന്ത്രിക നാദം കേൾപ്പിച്ച് ജോ ആൻഡ് ദി ബാൻ്റ്

ആലപ്പുഴ കടപ്പുറത്ത് ജോസി ആലപ്പുഴ നയിച്ച ഫ്യൂഷൻ സംഗീത പരിപാടി 'ജോ ആൻഡ് ദി ബാൻ്റ്'  പുല്ലാംകുഴൽ ഫ്യൂഷൻ അരങ്ങേറി.രണ്ടാം പിണറായി വിജയൻ സർക്കാരിൻ്റെ നാലാം വാർഷികത്തിൻ്റെ ഭാഗമായി ആലപ്പുഴ ബീച്ചിൽ നടക്കുന്ന എൻ്റെ കേരളം പ്രദർശന വിപണന മേളയുടെ ആദ്യ ദിവസമായ ഇന്നലെയാണ്(മേയ് ആറിന് ) ഇൻസ്ട്രുമെന്റലിസ്റ്റ്, കമ്പോസർ, സിംഗർ, മ്യൂസിക് അറേഞ്ചർ എന്നീ മേഖലകളിൽ  കഴിവ് തെളിയിച്ച ജോസി ആലപ്പുഴ നയിച്ച പുല്ലാംകുഴൽ ഫ്യൂഷൻ നടന്നത്.
ലജ്ജവതിയെ, ഉണ്ണികളെ ഒരു കഥ പറയാം, അഞ്ജലി അഞ്ജലി പുഷ്പാഞ്ജലി തുടങ്ങി മലയാളം തമിഴ് ഗാനങ്ങൾ പരിപാടിയിൽ അവതരിപ്പിച്ചു.
പുല്ലാംകുഴലിനൊപ്പം ഗിത്താർ, ഡ്രംസ്,സക്സോഫോൺ, പിയാനോ തുടങ്ങിയ വാദ്യോപകരണങ്ങളും ഉപയോഗിച്ചായിരുന്നു  ഷോ അരങ്ങേറിയത്.
പരിപാടി ആസ്വദിക്കാനും പ്രദർശന വിപണനമേള കാണാനുമായി  നൂറുകണക്കിന് സംഗീതപ്രേമികളാണ് ബീച്ചിലെത്തിയത്.
ഇന്ന്   (മേയ്  ഏഴിന്) വൈകുന്നേരം ഏഴ് മണി മുതൽ മെർസി ബാൻഡ് അവതരിപ്പിക്കുന്ന മ്യൂസിക് ഷോ.

date