Skip to main content

സൗജന്യ പഠനകിറ്റ് വിതരണം

കേരള ഓട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ സജീവാംഗങ്ങളായ തൊഴിലാളികളുടെ സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ ഒന്നു മുതല്‍ ഏഴ് വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കുള്ള സൗജന്യ പഠന കിറ്റ് വിതരണം ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. മെയ് 13 വരെ അപേക്ഷിക്കാം. അപേക്ഷയും വിശദ വിവരങ്ങളും ജില്ലാ ഓഫീസിലും ഔദ്യോഗിക വെബ്സൈറ്റായ kmtwwfb.org യിലും ലഭിക്കും. എല്ലാ തൊഴിലാളികളും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0497 2705197

date