Skip to main content
എന്റെ കേരളം' പ്രദര്‍ശന-വിപണന മേളയുടെ ഭാഗമായി സൈബർ കുറ്റകൃത്യങ്ങളെ കരുതലോടെ നേരിടാം എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാർ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

സൈബര്‍ കുറ്റകൃത്യങ്ങളെ കരുതലോടെ നേരിടാന്‍ കരുത്ത് പകര്‍ന്ന് സെമിനാര്‍ സൈബര്‍ ലോകത്തെ കുറ്റകൃത്യങ്ങളും ചതിക്കുഴികളും ചര്‍ച്ച ചെയ്ത് 'എന്റെ കേരളം' പ്രദര്‍ശന-വിപണന മേളയിലെ സെമിനാര്‍. 'സൈബര്‍ കുറ്റകൃത്യങ്ങളെ കരുതലോടെ നേരിടാം' വിഷയത്തില്‍ പോലീസ് വകുപ്പാണ് സെമ

സൈബര്‍ ലോകത്തെ കുറ്റകൃത്യങ്ങളും ചതിക്കുഴികളും ചര്‍ച്ച ചെയ്ത് 'എന്റെ കേരളം' പ്രദര്‍ശന-വിപണന മേളയിലെ സെമിനാര്‍. 'സൈബര്‍ കുറ്റകൃത്യങ്ങളെ കരുതലോടെ നേരിടാം' വിഷയത്തില്‍ പോലീസ് വകുപ്പാണ് സെമിനാര്‍ സംഘടിപ്പിച്ചത്. 

പൊതുജനങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കാതെ സൈബര്‍ കുറ്റകൃത്യങ്ങളെ ഫലപ്രദമായി എങ്ങനെ നേരിടാമെന്ന് ചിന്തിക്കണമെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്ത് കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എംഎല്‍എ പറഞ്ഞു. കുറ്റകൃത്യങ്ങള്‍ തെളിയിക്കുന്നതില്‍ പോലീസിന്റെ നേട്ടങ്ങള്‍ അഭിമാനകരവും മാതൃകാപരവുമാണെന്ന്അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സൈബര്‍ കുറ്റകൃത്യങ്ങളെ എങ്ങനെ നേരിടാമെന്നും സൈബര്‍ ലോകത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്നും സെമിനാര്‍ ചര്‍ച്ച ചെയ്തു. ഇന്റര്‍നെറ്റ് ഉപയോഗം അധികമായപ്പോള്‍ സൈബര്‍ കുറ്റകൃത്യങ്ങളുടെ എണ്ണവും വര്‍ധിച്ചെന്ന് സെമിനാര്‍ അഭിപ്രായപ്പെട്ടു. 

സിറ്റി പോലീസ് കമീഷണര്‍ ടി നാരായണന്‍ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് കമീഷണര്‍ എസ് ഉമേഷ്, പോലീസ് സൈബര്‍ എക്‌സ്‌പേര്‍ട്ട് കെ ബീരജ്, നിംഹാന്‍സ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് സോനു എസ് ദേവ് എന്നിവര്‍ വിഷയമവതരിപ്പിച്ചു. ഡെപ്യൂട്ടി കമീഷണര്‍ അരുണ്‍ കെ പവിത്രന്‍ മോഡറേറ്ററായി. എസ്എസ്‌കെ ജില്ലാ പ്രോജക്ട് കോ- ഓര്‍ഡിനേറ്റര്‍ ഡോ. എ കെ അബ്ദുല്‍ ഹക്കീം സ്വാഗതം പറഞ്ഞു.

date