Skip to main content

ചിറക്കൽ കൊറ്റംകോഡ് റോഡ് ടാറിങ്ങ് പൂർത്തീകരിച്ച് നാടിന് സമർപ്പിച്ചു

ജലസേചന വകുപ്പിന് കീഴിലുള്ള ചിറക്കൽ കൊറ്റംകോഡ് റോഡിന്റെ ടാറിങ് പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് നാടിന് സമർപ്പിച്ചു.  സി.സി. മുകുന്ദൻ എം.എൽ.എ. ഉദ്ഘാടനം നിർവ്വഹിച്ചു.

12 വർഷങ്ങളോളം അറ്റകുറ്റ പണികൾ നടക്കാതെ ശോച്യാവസ്ഥയിലായിരുന്ന  റോഡിന്റെ ടാറിങ് പ്രവർത്തനങ്ങൾ സി.സി മുകുന്ദൻ എം.എൽ.എയുടെ 2024-25 ആസ്തി വികസന ഫണ്ടിൽ നിന്നും 30 ലക്ഷം രൂപ ചിലവഴിച്ചാണ് പൂർത്തീകരിച്ചത്.

 ചാഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ എസ് മോഹൻദാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ചിറക്കൽ കൊറ്റംകോഡ് റോഡ് വികസന സമിതി ചെയർമാൻ പി എസ് നജീബ് , കൺവീനർ ഷാജി കളരിക്കൽ, വൈസ് ചെയർമാൻ ഗിരിജൻ പയനാട്ട് എന്നിവർ പങ്കെടുത്തു.
 

date