Skip to main content

എന്റെ കേരളം മേളയില്‍ മലയാള ക്ലാസിക്  ചലച്ചിത്ര പ്രദര്‍ശനം

 

സിനിമാ ആസ്വാദകര്‍ക്കായി ക്ലാസ്സിക് ചലച്ചിത്രങ്ങളുടെ പ്രദര്‍ശനമൊരുക്കി എന്റെ കേരളം പ്രദര്‍ശന വിപണന മേള. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സ്റ്റഡിയം ബസ് സ്റ്റാന്റിന് സമീപത്തെ മൈതാനത്ത് നടത്തുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലാണ് ചലച്ചിത്ര പ്രദര്‍ശനത്തിനായി തീയറ്റര്‍ ഒരുക്കിയത്. മേളയിലെത്തിയാല്‍ സൗജന്യമായി സിനിമയാസ്വദിക്കാം. രാവിലെ 10 മുതല്‍ രാത്രി ഒമ്പത് വരെയാണ് പ്രദര്‍ശനം. എം.ടി വാസുദേവന്‍ നായര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത 1973-ല്‍ പുറത്തിറങ്ങിയ നിര്‍മ്മാല്യം, അടൂര്‍ ഗോപാലകൃഷ്ണന്‍ രചനയും സംവിധാനം ചെയ്ത 1978-ല്‍ പുറത്തിറങ്ങിയ കൊടിയേറ്റം തുടങ്ങി മലയാളത്തിലെ കലാമൂല്യ ചലച്ചിത്രങ്ങളാണ് സിനിമാസ്വാദകര്‍ക്കായി എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ ഒരുക്കിയിട്ടുള്ളത്.

 

ഇന്ന് (മെയ് 7 ന് ) നഖക്ഷതങ്ങള്‍, രുഗ്മിണി, ചായില്യം ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. കൊടിയേറ്റം, പെരുന്തച്ചന്‍,ഗോഡ്ഫാദര്‍,കിരീടം, ഓപ്പോള്‍,വൈശാലി,കബനി നദി ചുവന്നപ്പോള്‍, 1921, ആലിസിന്റെ അന്വേഷണം, കുട്ടി സ്രാങ്ക്, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം എന്നിങ്ങനെ 18  ചലച്ചിത്രങ്ങളാണ് മെയ് 10 വരെ പ്രദര്‍ശനത്തിനെത്തുന്നത്. കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്റെ നേതൃത്വത്തിലാണ് ചലച്ചിത്ര പ്രദര്‍ശനം.

date