Post Category
എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ പ്രവാസി ക്ഷേമനിധി കുടിശ്ശിക നിവാരണത്തിനുള്ള അവസരം.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സ്‌റ്റേഡിയം ബസ് സ്റ്റാന്റിന് സമീപത്തെ മൈതാനത്ത് നടത്തുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ പ്രവാസി ക്ഷേമ ബോര്‍ഡിന്റെ സ്റ്റാളില്‍ കുടിശ്ശിക നിവാരണത്തിനുള്ള സൗകര്യം. അംശദായം അടയ്ക്കാനുള്ളവര്‍ക്ക് അടയ്ക്കുന്നതിനുള്ള അവസരവും അംശദായ അടവ് മുടക്കം വരുത്തിയവര്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ അടച്ച് അംഗത്വം പുനഃസ്ഥാപിക്കാനുള്ള അവസരവും സ്റ്റാളിലുണ്ട്. പ്രവാസി ക്ഷേമനിധി പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ക്ക് സ്റ്റാളിലെത്തി ലൈഫ് സര്‍ട്ടിഫിക്കറ്റ് നേരിട്ട് നല്‍കുവാന്‍ സാധിക്കും. പ്രവാസി ക്ഷേമനിധിയുമായി ബന്ധപ്പെട്ട് ഏതുതരം സംശയനിവാരണത്തിനും 138 മുതല്‍ 140 വരെയുള്ള സ്റ്റാളില്‍ ഒരുക്കിയിട്ടുണ്ട്. പ്രവാസി ക്ഷേമനിധി അംഗങ്ങള്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ നേരിട്ടെത്തി ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്.
date
- Log in to post comments