മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടി ഒമ്പതിന്; കേരളത്തിന്റെ കുതിപ്പും മുന്നേറ്റവഴികളും ചര്‍ച്ചയാകും
രണ്ടാം പിണറായി വിജയന് സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷമായ എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ ഭാഗമായി നാടിന്റെ മുന്നേറ്റവും വികസനക്കുതിപ്പുകളും ചര്‍ച്ച ചെയ്യാനായി മുഖ്യമന്ത്രി പങ്കെടുക്കുന്ന ജില്ലാതല യോഗം മെയ് ഒമ്പതിന് രാവിലെ 10.30 മുതല്‍ 12.30 വരെ കണ്ണൂര്‍ ദിനേശ് ഓഡിറ്റോറിയത്തില്‍ നടക്കും. സമൂഹത്തിന്റെ വ്യത്യസ്ത മേഖലയിലുള്ളവരുടെ അഭിപ്രായങ്ങളും സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും അവതരിപ്പിക്കും. ജില്ലയിലെ എം.പിമാര്‍, എം.എല്‍.എമാര്‍, കലാ-സാംസ്കാരിക-രാഷ്ട്രീയ-ആരോഗ്യ മേഖലയിലെ പ്രമുഖര്‍, വിദ്യാര്‍ഥികള്‍, സര്‍ക്കാര്‍ സേവനങ്ങളുടെ ഗുണഭോക്താക്കള്‍, ട്രേഡ് യൂണിയന് - തൊഴിലാളി പ്രതിനിധികള്‍, യുവജനത, സാംസ്കാരിക കായിക രംഗത്തെ പ്രതിഭകള്‍, പ്രൊഫഷണലുകള്‍, വ്യവസായികള്‍, പ്രവാസികള്‍, സമുദായ പ്രതിനിധികള്‍, യുവസംരംഭകര്‍, കര്‍ഷകര്‍, സഹകാരികള്‍ തുടങ്ങി പ്രത്യേക ക്ഷണിതാക്കളായ അഞ്ഞൂറിലധികം വ്യക്തികളെ മുഖ്യമന്ത്രി നേരില്‍ കണ്ട് സംവദിക്കും. ചര്‍ച്ചയില്‍ മുഖ്യമന്ത്രി ജനങ്ങളെ നേരില്‍ക്കേട്ട് അവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം നിര്‍ദേശിക്കും. രജിസ്ട്രേഷന്, പുരാവസ്തു, മ്യൂസിയം, പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി അധ്യക്ഷനാകും.
- Log in to post comments