Post Category
എന്റെ കേരളം: സൗജന്യ ഉബുണ്ടു ഇന്‍സ്റ്റാളേഷന്‍
രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് മെയ് എട്ട് മുതല്‍ 14 വരെ കണ്ണൂര്‍ പോലീസ് മൈതാനിയില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ കൈറ്റിന്റെ സ്റ്റാളില്‍ സ്വതന്ത്ര ഓപ്പറേറ്റിംഗ് സോഫ്റ്റ്വെയറായ ഉബുണ്ടു (കൈറ്റ് ഗ്നു-ലിനക്സ്) 22.04 സൗജന്യമായി ഇന്‍സ്റ്റാള്‍ ചെയ്തു നല്‍കും. ലാപ്ടോപ്പുമായി എത്തി ഈ സേവനം പ്രയോജനപ്പെടുത്താം. പൊതുവിദ്യാഭ്യാസ മികവിന്റെ നേര്‍കാഴ്ചയായി ലിറ്റില്‍ കൈറ്റ്സ് കുട്ടികള്‍ അവതരിപ്പിക്കുന്ന വിവിധ റോബോട്ടിക് സംവിധാനങ്ങള്‍ സ്റ്റാളില്‍ പ്രദര്‍ശിപ്പിക്കും. എല്ലാ ക്ലാസുകളിലേയും പരിഷ്‌കരിച്ച പാഠ പുസ്തകങ്ങളുടെ ഡിജിറ്റല്‍ പതിപ്പുകള്‍ സ്റ്റാളില്‍ നിന്ന് പരിചയപ്പെടുകയും സ്വന്തമാക്കുകയും ചെയ്യാം. ഹ്യൂമനോയ്ഡ്, വിആര്‍ ഉപകരണങ്ങള്‍, വിവിധ ഗെയിമുകള്‍ എന്നിവയും സ്റ്റാളില്‍ ഉണ്ടായിരിക്കും.
date
- Log in to post comments