ലേലം
വടക്കാഞ്ചേരി പുഴയിലെ ചാലിപ്പാടം ചിറ മുതല്‍ കുമ്മായ ചിറ വരെയുള്ള ഭാഗത്തുനിന്ന് നീക്കം ചെയ്യുന്ന മണ്ണ് നീക്കം ചെയ്യുന്ന സമയത്ത് നേരിട്ട് ലേലം ചെയ്യും. മെയ് എട്ടിന് രാവിലെ 11ന് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ആയിരിക്കും ലേലം നടത്തുക. മത്സര സ്വഭാവമുള്ള ക്വട്ടേഷനുകള്‍ സംസ്ഥാനത്തുള്ള ഏതെങ്കിലും അംഗീകൃത ബാങ്കില്‍ നിന്നും എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, അഡീഷണല്‍ ഇറിഗേഷന്‍ ഡിവിഷന്, തൃശൂര്‍ എന്ന ഉദ്യോഗസ്ഥന്റെ പേരില്‍ പ്ലഡ്ജ് ചെയ്ത സ്ഥിര നിക്ഷേപ രസീത് അടക്കം നിരതദ്രവ്യം ഉള്ളടക്കം ചെയ്ത മുദ്രവച്ച കവറുകളില്‍ സ്വീകരിക്കുന്നതാണ്. മെയ് ഏഴിന് ഉച്ചതിരിഞ്ഞ് മൂന്ന് വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ലേലത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ലേല സ്ഥലത്ത് കൃത്യസമയത്ത് ഹാജരാകേണ്ടതാണ്. ലേലം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ജലവിഭവ വകുപ്പ് അഡീഷണല്‍ ഇറിഗേഷന്‍ ഡിവിഷന് തൃശ്ശൂര്‍ എക്സിക്യുട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ നിന്ന് എല്ലാ പ്രവൃത്തി ദിവസങ്ങളിലും അറിയാവുന്നതാണ്.
- Log in to post comments