എൻ്റെ കേരളം മേളയിൽ വേറിട്ട കാഴ്ചയൊരുക്കി കായിക വകുപ്പ്
എന്റെ കേരളം മേളയില്‍ വേറിട്ട അനുഭവമൊരുക്കി കായിക വകുപ്പ്. കൊച്ചു കുട്ടികള്‍ മുതല്‍ പ്രായമായ വര്‍ക്കുവരെ കളിക്കാവുന്ന പതിനഞ്ചിലധികം വ്യത്യസ്ത കായിക ഇനങ്ങളുടെ ചെറു പതിപ്പുകളാണ് കായിക വകുപ്പിന്റെ സ്റ്റാളില്‍ ഒരുക്കിയിട്ടുള്ളത്. അമ്പ് എയ്യാനും ഗോളടിക്കാനും ബോള്‍ ബാസ്‌കറ്റ് ചെയ്യാനും വളയം എറിഞ്ഞു കളിക്കാനും കുട്ടികള്‍ മാത്രമല്ല മുതിര്‍ന്നവരും ഇവിടെ റെഡിയാണ്.
ഇലക്ട്രിക് ബസ്സ് വയര്‍ ഗെയിം, ത്രോയിംഗ് ടാര്‍ഗറ്റ്, ബാസ്‌കറ്റ് ബോള്‍, സോഫ്റ്റ് ആര്‍ച്ചറി, സ്വിസ് ബോള്‍, ബാഡ്മിന്റണ്‍, സ്‌കിപ്പിംഗ് റോപ്, ബാലന്‍സിങ്, ഫുട്ബാള്‍...എന്നിങ്ങനെ നീളുന്നു പട്ടിക.
ഒരു വ്യക്തിയുടെ ഉയരവും തൂക്കവും പരിശോധിച്ചു ബോഡി മാസ് കണക്കാക്കാനും 18 വയസ്സ് വരെയുള്ള കുട്ടികളുടെ ആരോഗ്യ സ്ഥിതിയേക്കുറിച്ച് മനസ്സിലാക്കാനും കഴിയുന്ന ചാര്‍ട്ടും കുട്ടികള്‍ക്ക് കളിക്കാനായി കിഡ്‌സ് പ്ലേഗ്രൗണ്ടുമാണ് സ്റ്റാളിന്റെ മറ്റു പ്രധാന ആകര്‍ഷണ ങ്ങള്‍. യുവജനങ്ങള്‍ക്കിടയിലും മുതിര്‍ന്നവരിലും കായിക പരിശീലനത്തിന്റെ പ്രാധാന്യം എത്തിക്കുക എന്നതാണ് സ്റ്റാള്‍ ലക്ഷ്യമിടുന്നത്.
ചിത്രം- കായികവകുപ്പിന്റെ സ്റ്റാളിൽ കളിക്കുന്ന കുട്ടികള്‍
- Log in to post comments