പട്ടികവർഗ സംരഭകത്വം - സാധ്യതകളും അവസരങ്ങളും തുറന്ന് സെമിനാർ
എൻ്റെ കേരളം പ്രദർശന വിപണന മേളയിൽ
ഐടിഡിപിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സെമിനാർ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പട്ടികവർഗ സംരഭകത്വം - സാധ്യതകളും അവസരങ്ങളും എന്ന വിഷയത്തിലാണ് സെമിനാർ സംഘടിപ്പിച്ചത്.
ഉപജീവനത്തിൻ്റെ പ്രാധാന്യം, സാമ്പത്തിക ഭദ്രത, തൊഴിൽ കൂട്ടായ്മകൾ, സംരഭങ്ങൾക്ക് സർക്കാർ നൽകുന്ന ധനസഹായ പദ്ധതികൾ തുടങ്ങി സംരംഭകർ അറിഞ്ഞിരിക്കേണ്ട വിവിധ വശങ്ങൾ സെമിനാറിൽ അവതരിപ്പിച്ചു. കുടുംബശ്രീ കൂട്ടായ്മയിൽ വിജയിച്ച കമ്യൂണിറ്റി കോൺട്രാക്ടിംഗ്, കൂൺകൃഷി, പുൽതൈല നിർമ്മാണം, കലാ ഗ്രൂപ്പുകൾ തുടങ്ങിയ സംരംഭങ്ങളെ കുറിച്ചും പ്രവർത്തന രീതിയെക്കുറിച്ചും സെമിനാറിൽ വിശദമാക്കി. പട്ടിക വർഗ വിഭാഗങ്ങൾക്ക് വന സംരക്ഷണ ത്തിനൊപ്പം വനവിഭവ ശേഖരണത്തിലൂടെ ഉപജീവന മാർഗം ഉറപ്പാക്കുന്നതിൻ്റെ സാധ്യതകളും സെമിനാർ ചർച്ച ചെയ്തു.
സെമിനാറിൽ കുടുംബശ്രീ സംസ്ഥാന മിഷന്‍ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ പ്രഭാകരന്‍ മേലേത്ത്, വെള്ളക്കയം റബര്‍ ഉല്‍പാദക സഹകരണ സംഘം സെക്രട്ടറി രജനി, ഉണര്‍വ് പട്ടികവര്‍ഗ വിവിധോദ്ദേശ്യ സഹകരണ സംഘം പ്രസിഡൻ്റ് കണ്ണപ്പന്‍, പുള്ളിക്കാനം ഡി.സി സ്കൂൾ ഓഫ് മാനേജ്മെൻ്റ് പ്രിൻസിപ്പൽ ഡോ. ഉമേഷ് നീലകണ്ഠൻ, ഡി.സി സ്കൂൾ ഓഫ് മനേജ്മെൻ്റ് ഫാക്കൽറ്റി ഡോ. ഷെബിൻ ഷരീഫ് എന്നിവര്‍ ക്ലാസുകൾ നയിച്ചു.
ഐടിഡിപി ജില്ലാ പ്രൊജക്ട് ഓഫീസർ അനിൽ കുമാർ, ഡെപ്യൂട്ടി ജില്ലാ പ്ലാനിംഗ് ഓഫീസർ ടി.പി. സുധേഷ് എന്നിവർ സംസാരിച്ചു.
ചിത്രം: എൻ്റെ കേരളം പ്രദർശന വിപണന മേളയിലെ സെമിനാറിൽ നിന്ന്
- Log in to post comments