Skip to main content
.

അടിയന്തര ഘട്ടങ്ങളിൽ എങ്ങനെ പ്രവർത്തിക്കണം; അറിയാം ദുരന്ത നിവാരണ അതോറിറ്റിയുടെ സ്റ്റാളിൽ നിന്ന്

 

 

 

ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ  അവബോധം നൽകുകയാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ സ്റ്റാൾ. വാഴത്തോപ്പ് ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ സംഘടിപ്പിച്ച എൻ്റെ കേരളം പ്രദർശന വിപണന മേളയിലാണ് ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ അവബോധം നൽകുന്ന ദുരന്ത നിവാരണ അതോറിറ്റിയുടെ സ്റ്റാൾ.

 

അടിയന്തര ഘട്ടത്തിൽ ദുരന്ത മേഖലകളിൽ എങ്ങനെ പ്രവർത്തിക്കണം, എന്തൊക്കെ മുൻകരുതൽ സ്വീകരിക്കണം, അടിയന്തര ആവശ്യങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ തുടങ്ങി അടിയന്തര ഘട്ടങ്ങളെ എങ്ങനെ നേരിടാം എന്ന അവബോധം സൃഷ്ടിക്കുന്ന സ്റ്റാളാണ് ദുരന്ത നിവാരണ വകുപ്പ് ഒരുക്കിയിട്ടുള്ളത്. 

 

ദുരന്തബാധിത പ്രദേശങ്ങളിൽ പ്രാഥമിക രക്ഷാ പ്രവർത്തിനത്തിന് ഉപയോഗിക്കുന്ന ലൈഫ് ജാക്കറ്റ്, അപകട മുന്നറിയിപ്പുകൾ, രക്ഷാമാർഗങ്ങളും നിർദേശങ്ങളും നൽകാനുപയോഗിക്കുന്ന ബാറ്ററി മെഗാഫോൺ, 500 മീറ്റർ വരെ ദൂരത്തിൽ വെളിച്ചം ലഭിക്കുന്ന സ്മാർട്ട് ലൈറ്റ്, കുഴൽക്കിണറിൻ്റെ ആഴം അളക്കുന്ന ഉപകരണം ഡിസ്റ്റോ മീറ്റർ, സോളാർ ലൈറ്റ്, ഹെഡ് ലാംപ്, എന്നീ ഉപകരണങ്ങളും സ്റ്റാളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. 

 

date