Skip to main content

വിമുക്തഭടന്മാര്‍ക്കും ആശ്രിതര്‍ക്കും തൊഴിലധിഷ്ഠിത കോഴ്സുകളിൽ പരിശീലനം

 

 

വിമുക്തഭടന്മാരുടേയും അവരുടെ ആശ്രിതരുടേയും പുനരധിവാസ ത്തിനായി സ്വയം തൊഴില്‍ സംരംഭങ്ങൾ ആരംഭിക്കുകയും അവരുടെ തൊഴിൽ ശേഷി വര്‍ധിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സൈനിക ക്ഷേമ വകുപ്പുമായി ചേര്‍ന്ന് കേരള സര്‍ക്കാർ സ്വയംഭരണ സ്ഥാപനമായ സെന്റർ ഫോർ മാനേജ്‌മന്റ്‌ ഡെവലപ്മെന്റ്, തിരുവനന്തപുരം മുഖാന്തിരം വിവിധ  നൈപുണ്യ കോഴ്സുകളിൽ (വസ്ത്ര നിര്‍മ്മാണം, ബേക്കറി ഉൽപന്നങ്ങൾ, ബാഗ് നിര്‍മ്മാണം, എല്‍.ഇ.ഡി. ഉല്‍പ്പന്നങ്ങളുടെ അസംബ്ലിംഗ് & അറ്റകുറ്റപ്പണികള്‍, ഫാന്‍സി ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണം, ജ്വല്ലറി മേക്കിംഗ്, കാറ്ററിംഗ്) പരിശീലനം നൽകുന്നു.

 

പരിശീലനം ആഗ്രഹിക്കുന്നവർ കൂടുതൽ വിവരങ്ങള്‍ക്ക് മെയ് ആറിന്  മുമ്പായി ഇടുക്കി ജില്ലാ സൈനികക്ഷേമ ഓഫീസുമായി ബന്ധപ്പെടുക.  ഫോണ്‍: 04862-222904.

 

date