വിമൺ ക്യാറ്റിൽ കെയർ വർക്കർ നിയമനം
ക്ഷീരവികസന വകുപ്പ് വാർഷിക പദ്ധതി 2025-2026 മിൽക്ക് ഷെഡ് ഡെവലപ്പ്മെന്റ് പദ്ധതി നടപ്പാക്കുന്നതിനായി ഇടുക്കി ജില്ലയിലെ 9 ക്ഷീരവികസന യൂണിറ്റ് ഓഫീസുകളിൽ പരമാവധി 10 മാസക്കാലയളവിലേക്ക് കരാർ അടിസ്ഥാനത്തിൽ വുമൺ ക്യാറ്റിൽ കെയർ വർക്കർ ഒഴിവിലേക്ക് അതാത് ബ്ലോക്ക് ക്ഷീരവികസന യൂണിറ്റ് പരിധിയിൽ നിന്നും നിബന്ധനകൾ പ്രകാരം ചെയ്യാൻ താത്പര്യമുളള വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 8000/- രൂപ ഇൻസെന്റീവ് നൽകും. അപേക്ഷകൾ നിർദ്ദിഷ്ട മാതൃകയിൽ തയ്യാറാക്കി അതത് യൂണിറ്റ് ഓഫീസിൽ സമർപ്പിക്കണം. അപേക്ഷകർ 18 നും 45 നും ഇടയിൽ പ്രായമുളളവരും (01/01/2025) കുറഞ്ഞത് പത്താം ക്ലാസ് (എസ്എസ്എൽസി) വിജയിച്ചവരുമായിരിക്കണം. കമ്പ്യൂട്ടർ പരിജ്ഞാനം അഭിലഷണീയം. വിമൺ ക്യാറ്റിൽ കെയർ വർക്കർ ആയി മുൻപ് സേവനം അനുഷ്ഠിച്ചവർക്ക് ആ സേവനകാലയളവ് പ്രായപരിധിയിൽ ഇളവ് അനുവദിക്കും.വനിതകളെ മാത്രമേ ഈ തസ്തികയിലേക്ക് അപേക്ഷകരായി പരിഗണിക്കുകയുള്ളൂ.ക്ഷീരവികസന യൂണിറ്റ് പരിധിയിൽ താമസിക്കുന്നവർക്ക് മാത്രമേ അപേക്ഷ സമർപ്പിക്കുവാൻ അവസരം ഉണ്ടാകുകയുള്ളൂ. പ്രവൃത്തി പരിചയമുളളവർക്ക് മുൻഗണന നൽകും. അപേക്ഷകർ എസ്എസ്എൽസി ബുക്കിന്റെ പകർപ്പ് (ആദ്യ പേജ്, മാർക്ക് ലിസ്റ്റ്) അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്. അപേക്ഷാ അപേക്ഷകന്റെ പാസ്പോർട്ട് അപേക്ഷകർക്കുളള അഭിമുഖം തൊടുപുഴ മിനി സിവിൽ സ്റ്റേഷനിൽ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ഇടുക്കി ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ വച്ച് മെയ് 19 ഉച്ചക്ക് ഒന്നിന് നടക്കും. ഇന്റർവ്യുവിന് ഹാജരാകുമ്പോൾ അസൽ രേഖകൾ ഹാജരാക്കണം. പാസ്പോർട്ട് സൈസ് ഫോട്ടോ ഫോറത്തിൽ പതിക്കണം. തെരഞ്ഞെടുക്കപ്പെടുന്നവരുടെ റാങ്ക് ലിസ്റ്റ് മെയ് 20 ന് വൈകീട്ട് 4 ന് പ്രസിദ്ധീകരിക്കും. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ക്ഷീരപരിശീലന കേന്ദ്രത്തിൽ ബന്ധപ്പെട്ട വിഷയത്തിൽ പരിശീലനം ഉണ്ടായിരിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 14 ബുധനാഴ്ച വൈകീട്ട് 3വരെ. അതത് ക്ഷീരവികസന യൂണിറ്റിൽ അപേക്ഷ
സ്വീകരിക്കും. അപേക്ഷാ ഫോറം അതത് ബ്ലോക്ക് ക്ഷീരവികസന ഓഫീസിൽ നിന്ന് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ക്ഷീരവികസന ഓഫീസുമായി ബന്ധപ്പെടണം.
- Log in to post comments