Skip to main content
.

കുടുംബശ്രീ ഭക്ഷ്യ മേള ഹിറ്റ് പേരുപോലെ സുന്ദരി 'വനസുന്ദരി' ചിക്കൻ 

 

 

പാലക്കാട് അട്ടപ്പാടി ആദിവാസി ഊരിന്റെ സ്വന്തം ഭക്ഷണമായ വനസുന്ദരി ചിക്കൻ ആസ്വദിച്ചിട്ടുണ്ടോ? പച്ചക്കുരുമുളകും ഇഞ്ചിയും കാന്താരിയും മല്ലിയും പുതിനയും കാട്ടുജീരകവും പച്ചിലകളും ചേർത്തരച്ച കൂട്ടിലേക്കു വേവിച്ച ചിക്കൻ ചേർത്ത് കല്ലിൽ വെച്ചു

പൊള്ളിച്ച് ചതച്ചെടുത്ത കാട്ടുസുന്ദരിയെ ഒരുതവണ കഴിച്ചാൽ നാവിൽ നിന്നു പിന്നെ ആ സ്വാദ് മാറില്ല.

എന്റെ കേരളം പ്രദർശന വിപണന മേളയിൽ ഒരുക്കിയിരിക്കുന്ന കുടുംബശ്രീ കഫേയിലാണ് വേറിട്ട് നിൽക്കുന്ന ഈ രുചി. അട്ടപ്പാടിയുടെ സ്വന്തം വിഭവത്തെ ഇടുക്കിയിലെ മേളയിൽ എത്തിച്ചിരിക്കുന്നത് അഞ്ച് അട്ടപ്പാടി സുന്ദരികളാണ്.

 

പണ്ടുകാലത്ത് മുത്തശ്ശിമാർ അട്ടപ്പാടിയിൽ ഉണ്ടാക്കിയെടുത്ത മസാല കൂട്ടാണ് ഈ രുചിയുടെ രഹസ്യത്തിന് പിന്നിലെന്ന് ഇവർ പറയുന്നു. ദോശയും സലാഡും ചമ്മന്തിയുമാണ് വനസുന്ദരിയോടൊപ്പം കഴിക്കാൻ നൽകുന്നത്.

 

വിവിധ ഔഷധങ്ങൾ ചേർത്തുള്ള ഊരുകാപ്പിയും ഈ കഫേയിൽ ലഭ്യമാണ്.

 

കേരളത്തിലെ വിവിധ ഇടങ്ങളിൽ വനസുന്ദരി എന്ന വിഭവത്തെ പരിചയപ്പെടുത്തിയിട്ടുണ്ടെന്നും രുചികൊണ്ടും പേരുകൊണ്ടും ഈ വിഭവം ഇതിനകം ഭക്ഷണ പ്രിയരുടെ ഇടയിൽ ഹിറ്റായി മാറിക്കഴിഞ്ഞെന്നും അട്ടപ്പാടിയിൽ നിന്ന് വന്ന പാചകക്കാർ പറഞ്ഞു.

 

ഫോട്ടോ : എൻ്റെ കേരളം മേളയിലെ കുടുംബശ്രീ ഫുഡ് കോർട്ടിൽ വന സുന്ദരി ചിക്കൻ തയാറാക്കുന്നു.

 

 

date