Post Category
കരകൗശല പ്രദർശനവുമായി ജയില്‍ വകുപ്പ്
എന്റെ കേരളം പ്രദർശന വിപണന മേളയിലെ ജില്ലാ ജയിൽ വകുപ്പിൻ്റെ സ്സ്റ്റാളിലെ കരകൗശല വസ്തുക്കളുടെ പ്രദർശനം ശ്രദ്ധേയമായി. ജയിലിലെ കലാകാരന്മാരാണ് ഇവിടെ വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുന്ന ചിത്രങ്ങളും കരകൗശല വസ്തുക്കളും തീർത്തിരിക്കുന്നത്. ചിരട്ടയില്‍ തീര്‍ത്ത ശിൽപ്പങ്ങള്ക്കും മറ്റ് കരകൗശല വസ്തുക്കള്‍ക്കും 100 രൂപ മുതലാണ് വില. ഒപ്പം തുണിസഞ്ചികളും ജയിലില്‍ നിന്ന് വില്‍പ്പനയ്ക്കുണ്ട്. ചിരട്ടയില്‍ തീര്‍ത്ത മീന്‍, നിലവിളക്ക്, ചെറുബോട്ട്, വീണ എന്നിവയൊക്കെ സന്ദർശകരുടെ മനം കവരുന്നു. പെയിൻ്റിംഗുകൾ മനോഹരമായ ഫ്രെയിമുകളിലാക്കിയാണ് വില്‍പ്പനയ്ക്ക് എത്തിച്ചിട്ടുള്ളത്.
ഫോട്ടോ: ജില്ലാ ജയില്‍ വകുപ്പ് ഒരുക്കിയ കരകൗശല വസ്തുക്കളുടെ പ്രദർശനം കാണുന്നവർ
date
- Log in to post comments