മന്ത്രി റോഷി അഗസ്റ്റിൻ കുടുംബസമേതം മേളയിൽ
സംസ്ഥാന സർക്കാരിൻ്റെ നാലാം വാർഷിക ത്തോടനുബന്ധിച്ച് വാഴത്തോപ്പ് ഗവണ്മെന്റ് വി എച്ച് എസ് എസ് മൈതാനത്ത് നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ കുടുംബസമേതം സന്ദർശനം നടത്തി.
മന്ത്രിയും ഭാര്യ റാണിയും കായിക വകുപ്പിന്റെ കായിക കേരളം സ്റ്റാളിൽ സ്പോർട്സ് കൗൺസിലെ കുട്ടികളോടൊപ്പം വോളിബോൾ തട്ടി.
ടൂറിസം വകുപ്പിൻ്റെ സ്റ്റാളിൽ ഒരുക്കിയ ഗ്രാമീണ ടൂറിസം വില്ലേജ് സന്ദർശിക്കുകയും ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് മാതൃകയിൽ സജ്ജമാക്കിയ പവിലിയനിൽ കുടുംബസമേതം ഫോട്ടോ എടുക്കുകയും ചെയ്തു. പിന്നീട് വിവിധ സ്റ്റാളുകൾ സന്ദർശിച്ചു. മേളയിലെ കരിയർ ഗൈഡൻസ് സെമിനാർ വേദിയിലെത്തിയ മന്ത്രി വിദ്യാത്ഥികൾക്ക് ആശംസകൾ നേർന്ന ശേഷമാണ് കുടുംബത്തോടൊപ്പം മടങ്ങിയത്.
ഫോട്ടോ: മന്ത്രി റോഷി അഗസ്റ്റിൻ കുടുംബത്തോടൊപ്പം എൻ്റെ കേരളം പ്രദർശന വിപണന മേള സന്ദർശിക്കുന്നു
വീഡിയോ : https://we.tl/t-iEBhw12Lyh
- Log in to post comments