Skip to main content
യുവപ്രതിഭാ സംഗമം കലക്ടർ സ്നേഹിൽ കുമാർ സിംഗ് ഉദ്ഘാടനം ചെയ്യുന്നു

പ്രതിഭകള്‍ ഒത്തുചേര്‍ന്നു; ഹൃദയത്തിലേറ്റി കോഴിക്കോട്ടുകാര്‍

 

നവ്യാനുഭവമായി എന്റെ കേരളം യുവപ്രതിഭ സംഗമം

സംസ്ഥാന സര്‍ക്കാറിന്റെ നാലാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച 'എന്റെ കേരളം' പ്രദര്‍ശന-വിപണന മേളയുടെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും എസ്എസ്‌കെയുടെയും സഹകരണത്തോടെ സംഘടിപ്പിച്ച യുവപ്രതിഭ സംഗമം നവ്യാനുഭവമായി. വിവിധ മേഖലകളില്‍ ശ്രദ്ധേയമായ നേട്ടം കൈവരിച്ച ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട 80ല്‍പരം പ്രതിഭകളാണ് സംഗമിച്ചത്. 

ബൗദ്ധിക, ശാരീരിക പരിമിതികളെ അതിജീവിച്ച് സംഗീതവും കലാവതരണങ്ങളും കൂടെകൂട്ടിയ മിടുക്കര്‍ തൊട്ട് സ്വയം മൊബൈല്‍ ആപ്ലിക്കേഷന്‍ വികസിപ്പിച്ചവരും കൃഷിയില്‍ നേട്ടം കൊയ്തവരും വെര ഇക്കൂട്ടത്തിലുണ്ട്. സംഗമം ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് ഉദ്ഘാടനം ചെയ്തു. സമഗ്ര ശിക്ഷ കേരള ജില്ലാ പ്രോജക്ട് കോഓഡിനേറ്റര്‍ എ കെ അബ്ദുല്‍ ഹക്കീം അധ്യക്ഷത വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി പി അബ്ദുല്‍ കരീം, ജില്ലാ അസിസ്റ്റന്റ് എഡിറ്റര്‍ സൗമ്യ ചന്ദ്രന്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ഇന്റേണല്‍ വിജിലന്‍സ് ഓഫീസര്‍ ടി ഷാഹുല്‍ ഹമീദ്, ഡെപ്യൂട്ടി ഡയറക്ടര്‍ ബൈജു ജോസ് എന്നിവര്‍ സംസാരിച്ചു. പങ്കെടുത്ത മുഴുവന്‍ പ്രതിഭകളെയും ഉപഹാരവും സര്‍ട്ടിഫിക്കറ്റും നല്‍കി ആദരിച്ചു.

date