Skip to main content

ടെക്‌നിക്കൽ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ പതിനൊന്നാം ക്ലാസ്  പ്രവേശനം

        കേരള സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ഡെവലപ്‌മെന്റിന്റെ നിയന്ത്രണത്തിലുള്ള ടെക്‌നിക്കൽ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ  2025-26 അധ്യയന വർഷത്തിൽ 11 സ്റ്റാന്റേർഡ് പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. thss.ihrd.ac.in വെബ്‌സൈറ്റ് മുഖേന ഓൺലൈൻ ആയും അതാത് സ്‌കൂളുകളിൽ നേരിട്ടെത്തി ഓഫ്‌ലൈനായും അപേക്ഷ സമർപ്പിക്കാം. ഓൺലൈൻ മുഖേന അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി മേയ് 27ന് വൈകിട്ട് 5 മണി. രജിസ്‌ട്രേഷൻ ഫീസായ 110 രൂപ (എസ്.സി/എസ്.റ്റി വിദ്യാർഥികൾക്ക് 55 രൂപ) ഓൺലൈനായി അതാത് സ്‌കൂളുകളുടെ ബാങ്ക് അക്കൗണ്ട് മുഖേനയും സ്‌കൂൾ ക്യാഷ് കൗണ്ടറിൽ നേരിട്ടും അടയ്ക്കാവുന്നതാണ്. ഓൺലൈനായി അപേക്ഷിക്കുന്നവർക്ക്  രജിസ്‌ട്രേഷൻ ഫീസ്  അടച്ചതിന് ശേഷം  രജിസ്ട്രഷേൻ ഫീസ് അടച്ചതിന്റെ  വിശദവിവരങ്ങൾ thss.ihrd.ac.in ഓൺലൈൻ ലിങ്കിൽ നൽകണം.

        ഓഫ്‌ലൈനായി അപേക്ഷിക്കുന്നവർ അപേക്ഷയും അനുബന്ധരേഖകളും രജിസ്‌ട്രേഷൻ ഫീസും സഹിതം  (രജിസ്‌ട്രേഷൻ ഫീസ് അതാത് പ്രിൻസിപ്പാൾമാരുടെ പേരിലെടുത്ത ഡിമാന്റ് ഡ്രാഫ്റ്റായും സ്‌കൂൾ ക്യാഷ് കൗണ്ടറിലും അടയ്ക്കാവുന്നതാണ്) മേയ് 28ന് വൈകിട്ട് 4 നകം ബന്ധപ്പെട്ട സ്‌കൂളുകളിൽ സമർപ്പിക്കണം.

        ഐ.എച്ച്.ആർ.ഡി. യുടെ  കീഴിൽ സംസ്ഥാനത്ത് മുട്ടട (തിരുവനന്തപുരം0471-2543888, 8547006804)അടൂർ (പത്തനംതിട്ട04734-2240788547005020)ചേർത്തല, (ആലപ്പുഴ0478-2552828, 8547005030)മല്ലപ്പള്ളി, (പത്തനംതിട്ട0469-26805748547005010)പുതുപ്പള്ളി (കോട്ടയം0481-23514858547005013)പീരുമേട് (ഇടുക്കി04869-2328998547005011/ 9744251846)മുട്ടം (തൊടുപുഴ0486-22557558547005014)കലൂർ (എറണാകുളം0484-23471328547005008)കപ്രാശ്ശേരി (എറണാകുളം0484-26041168547005015)ആലുവ (എറണാകുളം0484-26235738547005028)വരടിയം (തൃശൂർ0487-22147738547005022)വാഴക്കാട് (മലപ്പുറം0483-27252158547005009)വട്ടംകുളം (മലപ്പുറം 0494-26814988547005012)പെരിന്തൽമണ്ണ (മലപ്പുറം04933-2250868547021210)തിരുത്തിയാട് (കോഴിക്കോട്0495-27210708547005031) എന്നിവിടങ്ങളിലാണ് ടെക്‌നിക്കൽ ഹയർ സെക്കന്ററി  സ്‌കൂളുകൾ നിലവിലുള്ളത്. അപേക്ഷ സമർപ്പിക്കുന്നതിനുള്ള ലിങ്ക് ഐ.എച്ച്.ആർ.ഡിയുടെ വെബ്‌സൈറ്റ് ആയ ihrd.ac.in ൽ ലഭ്യമാണ്. വിശദ വിവരങ്ങൾ  www.ihrd.ac.in ലും  അതാതു സ്‌കൂളുകളുടെ വെബ്‌സൈറ്റിലും ലഭിക്കും. ഫോൺ:  9447242722.

പി.എൻ.എക്സ് 2002/2025

date