സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാരെ തെരഞ്ഞെടുക്കുന്നു മൈ ഭാരത് പോര്‍ട്ടലില്‍ രജിസ്ട്രേഷന് തുടങ്ങി
ആപത് ഘട്ടങ്ങളില്‍ സന്നദ്ധ സേവനം ചെയ്യാനും അടിയന്തിര ഘട്ടങ്ങളില്‍
സര്‍ക്കാര്‍ ഏജന്‍സികളെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും സഹായിച്ചുകൊണ്ട്
ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ സുപ്രധാന പങ്കു വഹിക്കാന്‍ കഴിയുന്ന യുവതി യുവാക്കളെ ശാക്തീകരിക്കുന്നതിന്റെ ഭാഗമായി രാജ്യവ്യാപകമായി മേരാ യുവ ഭാരത് സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാരെ തെരഞ്ഞെടുക്കുന്നു.
രക്ഷാപ്രവര്‍ത്തനം, ഒഴിപ്പിക്കല്‍ പ്രവര്‍ത്തനങ്ങള്‍, പ്രഥമ ശുശ്രൂഷ അടിയന്തരപരിചരണം, ഗതാഗത നിയന്ത്രണം, പൊതു സുരക്ഷ, ദുരന്ത പുനരധിവാസ പ്രവര്‍ത്തനം സര്‍ക്കാര്‍ ഏജന്‍സികളെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും സഹായിക്കല്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ദേശീയ, സംസ്ഥാന ദുരന്ത നിവാരണ ഏജന്‍സികളുമായി ചേര്‍ന്ന് വളണ്ടിയര്‍മാര്‍ക്ക് ഒരാഴ്ച്ചത്തെ വിദഗ്ധ പരിശീലനം നല്‍കും. സെല്‍ഫ് ഡിഫന്‍സ് വളണ്ടിയര്‍മാരായി മൈ ഭാരത് പോര്‍ട്ടലില്‍ https://mybharat.gov.in ല്‍ രജിസ്റ്റര്‍ ചെയ്യാമെന്ന് നെഹ്റുയുവകേന്ദ്ര ഡിസ്ട്രിക്ട് യൂത്ത് ഓഫീസർ അറിയിച്ചു.
- Log in to post comments