അക്രഡിറ്റഡ് എഞ്ചിനീയര്‍, ഓവര്‍സിയര്‍ നിയമനം; അപേക്ഷ ക്ഷണിച്ചു
പ്രൊഫഷണല്‍ യോഗ്യതയുള്ള പട്ടികജാതി ഉദ്യോഗാര്‍ത്ഥികള്‍ക്ക് മികവുറ്റ ജോലികള്‍ കരസ്ഥമാക്കാന്‍ പ്രാപ്തരാക്കുന്നതിന് അക്രഡിറ്റഡ് എഞ്ചിനീയര്‍ ഓവര്‍സിയര്‍ പരിശീലന പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു. പട്ടികജാതി വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ പ്രാദേശിക പശ്ചാത്തല സൗകര്യ വികസന പദ്ധതികളുടെ നിര്‍വ്വഹണത്തില്‍ പങ്കാളികളാക്കി പ്രവര്‍ത്തിപരിചയം നല്‍കുകയാണ് പദ്ധതിയിലൂടെ. ഒരു വര്‍ഷ കാലാവധിയുള്ള പരിശീലനത്തിന് സിവില്‍ എഞ്ചിനീയറിങ്, ബിടെക്, എം.ടെക്, ഡിപ്ലോമ, ഐ ടി ഐ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 21 നും 25 നും മദ്ധ്യേ. 18,000 രൂപ പ്രതിമാസ ഓണറേറിയമുള്ള 29 തസ്തികളിലാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
ഉദ്യോഗാര്‍ത്ഥികള്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം തൃശ്ശൂര്‍ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ മെയ് 20 ന് വൈകീട്ട് 5 നകം അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോണ്‍: 0487 2360381.
- Log in to post comments